നടി ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് സീരിയൽ ആണ് സാന്ത്വനം. മികച്ച അവതരണശൈലി കൊണ്ട് ഇപ്പോൾ തന്നെ പ്രേക്ഷകരുടെ ഇടയിൽ മികച്ച അഭിപ്രായമാണ് സീരിയലിനു ഉള്ളത്. ജനപ്രിയ സീരിയലുകളിലെ താരങ്ങളെല്ലാം വീടുകളിലെ അംഗങ്ങളെ പോലെയാണ് ഓരോ ആളുകൾക്കും. ആ ഒരു അനുഭവം കുറച്ചുകൂടി നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാന്ത്വനം എന്ന സീരിയലിനു കഴിയുന്നുണ്ട്.
സാന്തനം സീരിയലിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപിക അനിൽ. സി കേരളത്തിലെ കബനി എന്ന സീരിയൽ നായിക ആയതോടെയാണ് അഞ്ജലി പ്രേക്ഷകർക്ക് സുപരിചിതയായ എന്നാൽ അഞ്ജലി ഈ മേഖലയിലെ പുതുമുഖം അല്ല. താരം മലയാള സിനിമയിലെ പല സിനിമകളിലും ബാലതാരമായി തുടക്കം കുറിച്ചത് ആണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിൽ നന്ദിനിയുടെ മകളായാണ് ഗോപികയുടെ സിനിമ മേഖലയിലേക്കുള്ള കടന്നുവരവ്. പ്രൊഫഷണൽ ആയി ഡോക്ടർ ആയ അഞ്ജലി കോഴിക്കോട് സ്വദേശിയാണ്.
മയിലാട്ടം എന്ന സിനിമയിൽ രംഭയുടെ ചെറുപ്പകാലം ആയ കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിയായിരുന്നു. ജയറാമിന്റെ ചെറുപ്പകാലം ആയ അരുണിന്റെ പുറത്ത് തെമ്മാടി എന്ന പച്ച കുത്തുന്ന സീൻ വളരെ പ്രശസ്തമായിരുന്നു. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും അഭ്രപാളിയിൽ ഗോപിക്ക് എത്തി. ബാലേട്ടന് ശേഷം നിരവധി സിനിമകളിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമയോടെ തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. കബനി എന്ന സീരിയലിലെ ടൈറ്റിൽ റോൾ ആയ കമ്പനിയെ തന്നെയാണ് ഗോപിക അവതരിപ്പിച്ചത് അതിനുശേഷം സാധനത്തിലേക്ക് വരികയായിരുന്നു. സിനിമ സീരിയൽ രംഗത്ത് തന്റെതായ സ്ഥാനം കണ്ടെത്താൻ ഈ കലാകാരിക്ക് കഴിയട്ടെ.