അങ്ങനെ ഏറെ നാളുകള്‍ക്കു ശേഷം ചേന്ദ്ര ലക്ഷ്മണും, ടോഷ് ക്രിസ്റ്റിയും വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മിനിസ്ക്രീനില്‍ ജോഡികളായി അഭിനയിച്ച ഈ താരങ്ങള്‍ ഓഫ് സ്ക്രീനിലും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ആരാധകരും ആഗ്രഹിച്ചിരുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള പല കമന്റുകള്‍ വന്നിരുന്നു. നേരത്തെ പരസ്പരം പരിചയമുണ്ടെങ്കിലും ഇവരുടെ പ്രണയ വിവാഹമല്ല. അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയ ശേഷമാണ് ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
രണ്ടുപേരും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അഭിനയിച്ചവരാണ്. ഇപ്പോഴിതാ ഇവരുടെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് ആചാരപ്രകാരമായിരുന്നു വിവാഹം നടത്തിയത്. വിവാഹ ഫോട്ടോകള്‍ ഇതിനോടകം തന്നെ വൈറലായി. ഇതിന് താഴെ ആശംസ അറിയിച്ച് ആരാധകരും എത്തി.
കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം . മാധ്യമങ്ങളെ ഒന്നും തന്നെ വിവാഹവേദിയ്ക്കടുത്തേയ്ക്ക് അടുപ്പിച്ചിരുന്നില്ല. എന്നാല്‍ ഇവരുടെ വിവാഹ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. പിസ്താ ഷെയ്ഡില് കസവ് നൂല്‍വര്‍ക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോര്‍ഡര്‍ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്. ടെമ്പിള്‍ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. ടോഷ് ഓഫൈ്വറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടണിഞ്ഞാണ് എത്തിയത്.