കഴിഞ്ഞദിവസമാണ് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കോട്ടയത്തെ ഒരു വീട്ടില്‍ നിന്ന് പിടിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് ജീവന് രക്ഷിക്കാനായി. നിരവധി പേരാണ് ഈ വാര്‍ത്തയറിഞ്ഞ് വാവ സുരേഷിനെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചു വരട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും കുറിച്ചത് .
ഇപ്പോള്‍ നിരവധി സെലിബ്രിറ്റികളാണ് സുരേഷിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. ഇതിപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൂടെയുണ്ട് എന്നായിരുന്നു ജയറാം എഴുതിയത്.
പ്രാര്‍ത്ഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാര്‍ത്ഥനയോടെ എന്നായിരുന്നു സീമ ജി നായര്‍ കുറിച്ചത്.
പാമ്പിനെ പിടികൂടുന്നതിന് ഇടയില്‍ കടിയേറ്റു ചികിത്സയില്‍ കഴിയുന്ന സുരേഷേട്ടന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നമ്മളില്‍ ആര്‍ക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു . സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട് . ശാസ്ത്രീയമായി, സുരക്ഷിതമായി പരിക്ക് പറ്റാത്ത രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ഉള്ള മാര്‍ഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവില്‍ ഉണ്ട്. ഭാവിയില്‍ എങ്കിലും പാമ്പിനെ പിടിക്കുവാന്‍ പോകുമ്പോള്‍ കൂടുതല്‍ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു . പ്രാര്‍ത്ഥനകളോടെ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.