പശ്ചിമ ബംഗാളില്‍ എട്ടുപേരെ കത്തിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ 21 പേര്‍ക്കെതിരെ കേസെടുത്തു. ബിര്‍ഭും ജില്ലയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് സിബിഐ കേസെടുത്തിരിക്കുന്നത്. തൃണമൂല്‍ നേതാവ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉപ പ്രധാന് ആയിരുന്ന ബാദു ശൈഖിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് എട്ടുപേരെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ എഫ്ഐആറില്‍ പറയുന്നത്. ഒരു കടയിലിരിക്കുകയായിരുന്ന അദ്ദേഹത്തെ അജ്ഞാതരായ സംഘം പെട്രോള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. എണ്‍പതോളം പേരടങ്ങുന്ന അക്രമാസക്തരായ ആള്‍ക്കൂട്ടം ഇരകളുടെ വീടുകള്‍ കൊള്ളയടിക്കുകയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീടിന് തീയിടുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. രാംപുര്‍ഹത് പൊലീസ് സ്റ്റേഷനിലെത്തിയ സിബിഐ സംഘം ഫയലുകള്‍ പരിശോധിച്ച ശേഷം സംഘര്‍ഷം നടന്ന സ്ഥലം സന്ദര്‍ശിച്ചു.