ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡല്‍ഹി പൊലീസാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനും നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
രാമനവമി ദിവസത്തില്‍ ജെഎന്‍യു ഹോസ്റ്റലില്‍ മാംസം വിളമ്പി എന്ന് ആരോപിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പെണ്‍കുട്ടികളെ അടക്കം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാമനവമി ദിവസത്തില്‍ കോളജില്‍ മാംസം പാകം ചെയ്യരുതെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തു. ഇതോടെ വൈകുന്നേരം ക്യാമ്പസില്‍ വാക്കുതര്‍ക്കമുണ്ടായി. രാത്രി എബിവിപി പ്രവര്‍ത്തകര്‍ ക്യാന്റീന് മുന്നിലെത്തുകയും വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ മലയാളികളടക്കം 50 പേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ഇടതുപ്രവര്‍ത്തകര്‍ ഹോസ്റ്റലിലെ പൂജ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എബിവിപിയുടെ ആരോപണം.