പുറത്തുള്ള സിനിമ മേഖലയിൽ സർവ്വസാധാരണമാണ് കാരവൻ കൾച്ചർ. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾക്ക് വിശ്രമിക്കാനുള്ള ഒരു വാഹനം ആണ് ഇത്. മിക്കവാറും നായകന്മാരും നായികമാരും ആയിരിക്കും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുക. ഒരു തരത്തിൽ നോക്കിയാൽ ആഡംബര വാഹനം ആണ്. ഒരാൾക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങളെല്ലാം തന്നെ നല്ല രീതിയിൽ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ടാവും.മലയാളത്തിൽ ഇപ്പോഴാണ് കാരവൻ കൾച്ചർ സജീവമായി വരുന്നത്.
മറ്റ് ഭാഷകളിലെ സിനിമാ മേഖലയിൽ ഇത് വളരെ സജീവമാണ്. ചില മുൻനിര താരങ്ങൾക്ക് കാരവൻ സ്വന്തമായി തന്നെയുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഇതിനുള്ളിൽ സജ്ജീകരണങ്ങളും ക്രമീകരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. കമ്പനിയോട് പറയുന്നതിനനുസരിച്ച് തന്നെ വാഹനം ഒരുക്കി എടുക്കാം. ഇപ്പോഴിതാ മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവൻ മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു എന്നാണ് റിപ്പോർട്ടുകൾ.
നികുതി അടയ്ക്കാത്തതിനെ തുടർന്ന് ആണ് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. താരങ്ങൾക്ക് വിശ്രമിക്കാനായി എത്തിച്ച വാഹനങ്ങൾ ആണ് ഇത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വാഹനങ്ങൾ ആയിരുന്നു ഇവ. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ഇവ കസ്റ്റഡിയിലെടുത്തത്. മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടിൽ ഓടിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിൻറെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വിഭാഗമാണ് ഇവ കസ്റ്റഡിയിലെടുത്തത്. ഇരുമ്പനം റോഡരികിൽ സെറ്റിൽ നിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. എന്തായാലും നികുതി അടയ്ക്കാനുള്ള നോട്ടീസ് മോടോർ വാഹന വകുപ്പ് നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സംഘം ആണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.