ഡൽഹിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ ബോംബ്. കിഴക്കൻ ഡൽഹിയിലെ ഗാസിപുരിൽ പൂക്കച്ചവടം നടത്തുന്ന മാർക്കറ്റിലാണ് ബോംബ് കണ്ടെത്തിയത്.
ബോംബ് സ്ക്വാഡും എൻഎസ്ജി കമാൻഡോകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. തുടർന്ന് സുരക്ഷാ മുൻകരുതലുകളോടെ നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കി. പ്രദേശത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.