അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകരിക്കപ്പെട്ട മലയാളത്തിലെ അഭിമാന ചിത്രമായ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ബിന്നി റിങ്കി ബെഞ്ചമിൻ വിവാഹിതയായി. കൊച്ചി സ്വകാര്യ റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിനിമാ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാൽ ആണ് ബിന്നിയുടെ വരൻ.
പ്രശസ്ത സംവിധായകനായ ലിജോജോസ് പെല്ലിശ്ശേരിയുടെ അംഗമാലി ഡയറീസിലൂടെ സിനിമാ മേഖലയിലേക്ക് എത്തിപ്പെട്ട ബിന്നി ചിത്രത്തിലെ നായകനായ ആൻറണി വർഗീസിന്റെ രണ്ടാമത്തെ നായികയായ സഖി എന്ന കഥാപാത്രത്തിൻറെ വേഷമാണ് ആദ്യമായി അഭ്രപാളിയിൽ അവതരിപ്പിച്ചത്. അങ്കമാലികാരിയായ സാധാരണ പെൺകുട്ടിയെ വളരെ ചടുലതയോടെ അവതരിപ്പിച്ച ബിന്നി ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.അതിനുശേഷം വിനീത് നായകനായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ടീച്ചറുടെ റോൾ ചെയ്ത് വീണ്ടും വിസ്മയിപ്പിച്ചു. ഷൈജു കുറുപ്പ് നായകനായ ജനമൈത്രി എന്ന സിനിമയിൽ നായിക തുല്യമായ കഥാപാത്രത്തെയും ബിന്നി ചെയ്തു.
ചുരുക്കം സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ള എങ്കിലും നിഷ്കളങ്കമായ അഭിനയത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ സിനിമ വിവാഹശേഷവും സിനിമാ മേഖലയിൽ സജീവമായിരിക്കും എന്ന് പ്രതീക്ഷിക്കാം.