കുളിക്കാതിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഒന്നോ രണ്ടോ ദിവസമോ കുളിക്കാതിരുന്നാലും ദിവസങ്ങളോളം കുളിക്കാതിരിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ 22 വര്‍ഷമായി കുളിക്കാത്ത ഒരാളുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് 62 വയസ് പ്രായമുണ്ട്. ബിഹാര്‍ സ്വദേശിയാണ് അദ്ദേഹം.
ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ധരംദേവ് റാമാണ് 22 വര്‍ഷമായി കുളിക്കാത്ത ആ വ്യക്തി. കഴിഞ്ഞ 22 വര്‍ഷമായി ധരംദേവ് താമസിക്കുന്ന ഗോപാല്‍ഗഞ്ചില്‍ മഴ പെയ്തിട്ടില്ല. അത് മാത്രമല്ല ധരംദേവ് കുളിക്കാതിരിക്കാനുള്ള കാരണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ഭൂമി സംഘര്‍ഷങ്ങള്‍, മൃഗങ്ങളെ കശാപ്പ് എന്നിവ അവസാനിപ്പിക്കുന്നത് വരെ കുളിക്കില്ലെന്ന് ധരംദേവ് റാം തീരുമാനമെടുക്കുകയായിരുന്നു.
ഭാര്യ മായാദേവി മരണപ്പെട്ട ശേഷം ഇതുവരെയും കുളിച്ചിട്ടില്ലെന്നും റാം പറഞ്ഞു. തനിക്ക് രണ്ട് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവരും മരിച്ചു പോയെന്നും റാം പറഞ്ഞു. കുളിക്കാതിരുന്നിട്ട് ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നില്ലെന്നും അസുഖങ്ങള്‍ പിടിപെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.