മലയാളികൾ ഏറെ പ്രേതീക്ഷയോടെ കാണുന്ന പരിപാടിയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സ്. പരിപാടിയിലെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്ത ആകാറുണ്ട്. ബിഗ് ബോസ് രണ്ടാം ഭാഗത്തില്‍ നിന്ന് വീണ നായര്‍ പുറത്തായി. അറുപത്തി മൂന്നാം ദിവസമാണ് താരം ഷോയില്‍ നിന്ന് പുറത്തായത്. നിരവധി സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് വീണ നായര്‍. പാഷാണം ഷാജി, അമൃത, അഭിരാമി, സുജോ, അലസാന്‍ഡ്ര, വീണ എന്നിവരായിരുന്നു ഇത്തവണ എലിമിനേഷനില്‍ എത്തിയത്. ഇവരില്‍ നിന്നാണ് വീണ ഹൗസില്‍ നിന്ന് പുറത്തായത്.
വീണ പുറത്തായത് അറിഞ്ഞ് ആര്യ പൊട്ടിക്കരഞ്ഞു. എലിമിനേഷനില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ വീണ പുറത്താകില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞാണ് ആര്യ വീണയെ യാത്രയാക്കിയത്. ഇന്നലത്തോടെ ബിഗ് ബോസ് അതിന്റെ ഒന്‍പതാം ആഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രജിത് കുമാര്‍, ആര്യ, പാഷാണം ഷാജി, അമൃത, അഭിരാമി, സുജോ, അലസാന്‍ഡ്ര, ഫക്രു, രഘു, എലീന, രേഷ്മ, ദയ എന്നിവരാണ് ഇനിയുള്ള മത്സരാത്ഥികള്‍.
വീണ നായര്‍ ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ്. വീണയുടെ പുറത്താകലയില് അല്പം ദുഃഖവും ഏറെ സന്തോഷവുമുണ്ടെന്ന് ഭര്‍ത്താവ് അമന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ ദിവസങ്ങളില്‍ തന്ന സ്നേഹ സന്ദേശങ്ങള്‍ക്ക്, പിന്ബലത്തിന്, ആരോപണങ്ങള്‍ക്ക്, വിലയിരുത്തലിന്, ശാസനയ്ക്ക്, വിമര്‍ശനങ്ങള്‍ക്ക്, പരിഹാസത്തിന്, ട്രോളുകള്‍ക്കു, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയില്‍ മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നതായും അമന് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരെ, അങ്ങനെ ബിഗ്ബോസ് ഹൗസില്‍ നിന്നും ‘എന്റെ പെണ്ണ്’ പുറത്തേയ്ക്ക്. അല്പം ദുഃഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങള്‍ ആയി ഞാന്‍ അവളോട് സംസാരിച്ചിട്ട്. ജീവിതത്തില്‍ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.
ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളില്‍ കട്ടയ്ക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങള്‍ക്ക്, പിന്ബലത്തിന്, ആരോപണങ്ങള്‍ക്ക്, വിലയിരുത്തലിന്, ശാസനയ്ക്ക്, വിമര്‍ശനങ്ങള്‍ക്ക്, പരിഹാസത്തിന്, ട്രോളുകള്‍ക്കു, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയില്‍ മനസ്സ് നിറഞ്ഞ നന്ദി.
പുറത്താകാതെ തുടരുന്ന ബാക്കി മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍. ഇനി വീണ വന്നിട്ട് അവള് എഴുതും സാവകാശം. ഞാന്‍ ഈ പേജില്‍ നിന്നു വിടവാങ്ങുന്നു. GOOD BYE.
ഒരിക്കല്‍ കൂടി നന്ദി, എന്ന് വീണയുടെ ‘കണ്ണേട്ടന്’. ‘ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) ഇനോക് പമ്ബില്‍ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുമ്ബോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം.