ഇത്തവണത്തെ മലയാളം ബിഗ്ബോസ് തുടക്കം മുതല്‍ വലയി ചര്‍ച്ചയായിരുന്നു. മത്സരിക്കാന്‍ എത്തിയ മത്സരാര്‍ത്ഥികളുടെ മുഖമെല്ലാം പ്രേക്ഷക മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട്. അതില്‍ ഒരാളാണ് ശാലിനി നായര്‍. ഷോയില്‍ എത്തിയശേഷം തന്റെ ജീവിതകഥ ശാലിനി ഇതില്‍ വച്ച് പറഞ്ഞിരുന്നു. ചെറുപ്രായത്തില്‍ വിവാഹിതയായതും പിന്നീട് വിവാഹമോചനം നേടിയതും ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയതെല്ലാം ശാലിനി ബിഗ് ബോസ് വീട്ടില്‍ വച്ച് പറഞ്ഞിരുന്നു.
ശാലിനിയുടെ വീഡിയോകളെല്ലാം വളരെ വേഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ എരുമപ്പെട്ടി ഖാദി ഗ്രാമത്തില്‍ നിന്നാണ് ശാലിനി പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അവിടെ ജോലി ചെയ്യുന്നവരെ കണ്ട്, സംസാരിച്ച് അവരില്‍ ഒരാളായാണ് ഒരു ദിവസം താരം ചെലവിട്ടത്.
‘മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടായാല്‍ മതി. ജീവിക്കാനുള്ള മാര്‍ഗ്ഗം ഒക്കെ വന്നോളും ന്നേ എരുമപ്പെട്ടി ഖാദി ഗ്രാമത്തിലെ ചേച്ചിമാരെ കണ്ടു. എല്ലാരും ഹാപ്പി ആണ്. അവര്‍ പറഞ്ഞു തന്ന ഓരോ വാക്കിലും ജീവിതം നെയ്തെടുത്ത നിറങ്ങളുടെ ഇഴയടുപ്പത്തിന് കട്ടി കൂടുതലായിരുന്നു.
View this post on Instagram
പതിനെട്ടു വയസ്സില്‍ തുടങ്ങി ഇന്ന് അറുപത്തി ആറാമത്തെ വയസ്സിലും ജോലി ചെയ്യുന്ന ചേച്ചിമാരെ കണ്ടപ്പോള്‍ അഭിമാനം തോന്നി സ്വപ്രയത്നം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരെ കണ്ടപ്പോള്‍ മുന്നോട്ടു പോവാന്‍ കൂടുതല്‍ ധൈര്യവും ഊര്‍ജ്ജവും കൈ വന്നുവെന്ന് തോന്നി’, എന്നാണ് ഖാദി ഗ്രാമത്തിലെ സ്ത്രീകള്‍ക്കൊപ്പമുള്ള വീഡിയോയില്‍ ശാലിനി പങ്കുവെക്കുന്നത്.