ഇത്തവണ കുറച്ച് കടുപ്പമേറിയ ടാസ്ക്കുകള് ആണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നത്. ബഹിരാകാശ പേടകം എന്ന ടാസ്ക് ഏറ്റവുമൊടുവില്‍ ഇവര്‍ക്ക് കൊടുത്തത്. ഈ പേടകത്തില്‍ കയറി കഴിഞ്ഞാല്‍ ഭക്ഷണം , വെള്ളം ഒന്നും തന്നെ ഉണ്ടാവില്ല. എന്നാല്‍ കയറിയ പലരും പെട്ടെന്നു തന്നെ ഇറങ്ങുകയായിരുന്നു. ബ്ലെസിയാണ് ഏറ്റവും കൂടുതല്‍ സമയം പേടകത്തില്‍ ഇരുന്നത്. ഇതിനിടെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവരും ഉണ്ട്.
ലക്ഷ്മി പ്രിയയ്ക്കും സൂരജിനും ഈ ടാസ്കില് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പേടകം ടാസ്കില് പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും പങ്കെടുക്കാനാകാത്തതിന്റെ വിഷമം ലക്ഷ്മിപ്രിയ പറയുന്നുണ്ടായിരുന്നു. എനിക്കും കയറണം, ഞാനും ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം വന്നതല്ലല്ലോ, ഗെയിം കളിക്കലല്ലേ ടാസ്ക് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. സൂരജിനും പേടകം ടാസ്കില് പങ്കെടുക്കണമെന്ന് മോഹം ഉണ്ടായിരുന്നു.
എന്നാല്‍ അവസാന ടേണില്‍ പേടകത്തില്‍ കയറി മത്സരിക്കാന്‍ ആരാണ് എന്ന് നറുക്കിട്ട് കണ്ടെത്തുകയായിരുന്നു. സൂരജും നവീനുമായിരുന്നു കുറി വീണത്. ഇവരിലാര് എന്ന് കണ്ടെത്താനായി നടത്തിയ മത്സരത്തില്‍ സൂരജ് തുടക്കത്തില്‍ തന്നെ പരാജയം സമ്മതിക്കുകയായിരുന്നു. ഇതോടെ നവീനാണ് പേടകത്തില്‍ കയറാന്‍ അവസരം കിട്ടിയത്. എന്നാല്‍ നവീന്‍ പേടകത്തില്‍ കയറി നാല്‍പ്പത്തിയഞ്ചു മിനിറ്റുകള്‍ക്കകം വീക്ക്ലി ടാസ്കിന്റെ സമയവും കഴിഞ്ഞിരുന്നു.