ബിഗ് ബോസ് മലയാളം സീസണ് ഫോറിലെ ആദ്യ എലിമിനേഷന് നടക്കാന്‍ പോവുകയാണ്. ബിഗ് ബോസ് വീട്ടിലെ ആദ്യ ക്യാപ്റ്റന്‍ അശ്വിന് വിജയ് ആയിരുന്നു. അശ്വിന് ഒഴികെ മറ്റു 16 പേരും നോമിനേഷന് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണ എലിമിനേഷനില്‍ പെട്ട ആളുകളെ ബിഗ്ബോസ് തന്നെ പ്രഖ്യാപിച്ചതാണ്.
നോമിനേഷന് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന സൂരജ് , ജാസ്മിന്, ബ്ലേസ് ലി, ഡെയ്സി, സുചിത്ര തുടങ്ങിയവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ എലിമിനേഷന് റൗണ്ടിന്റെ പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്. അഞ്ചു പേര് സേഫ് ആയതോടെ 11 പേരാണ് നോമിനേഷന് ലിസ്റ്റില്‍ എത്തിയത് .
നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോ. റോബിന് രാധാകൃഷ്ണന്, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, അഖില്‍ ബി എസ്, നിമിഷ, റോണ്സണ് വിന്‍സെന്റ്, അപര്‍ണ്ണ മള്‍ബറി, ദില്‍ഷ പ്രസന്നന് എന്നിവരില്‍ ഒരാളോ ഒന്നിലധികം പേരോ ഇന്ന് പുറത്താവും. ഇത് ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.