ഇത്തവണത്തെ ബിഗ് ബോസിലേക്ക് ആരെക്കെയായിരിക്കും മത്സരിക്കാന്‍ എത്തുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിലേക്ക് പല പേരുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ടെങ്കിലും അതില്‍ സ്ഥിരീകരണം ആയിട്ടില്ല. ഇപ്പോഴിതാ സാധ്യതാ ലിസ്റ്റിലുള്ള മത്സരാര്‍ത്ഥികളുടെ കംപ്ലീറ്റ് ലിസ്റ്റാണ് ബിഗ്ബോസ് പ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ചയായി മാറുന്നത്. ബിഗ് ബോസ് ഫാന്‍ പേജുകളിലാണ് ഇത്തരത്തിലുള്ള ചര്‍ച്ച നടക്കുന്നത്.
ഇപ്പോള്‍ ഫാന്‍ പേജുകളിലൂടെ പുറത്തുവന്ന ലിസ്റ്റില്‍ നിരവധി സിനിമാ സീരിയല്‍ താരങ്ങളും, സോഷ്യല്‍ മീഡിയാ താരങ്ങളും ഉണ്ട്. നടി സരയു, മാളവിക സി മേനോന്, സീരിയല്‍ നടന് ശരത്ത് ദാസ്, നടിയും നര്ത്തകിയുമമായ പാരിസ് ലക്ഷ്മി എന്നിവരൊക്കെയുണ്ട്. കൂടാതെ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ പാലാ സജി, അവതാരകയും നടിയുമായ നന്ദിനി എന്നിവരും ലിസ്റ്റിലുണ്ട്.
മോഡലും ഫിറ്റ്നെസ്സ് ഫ്രീക്കുമായ വിഷ്ണു ജോഷി, താരപുത്രനും നടനുമായ സിനില്‍ സൈനുദ്ദീന്‍, ടിവി കോമഡി ആക്ടര്‍ കുട്ടി അഖില്‍, സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ദ, സോഷ്യല്‍ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുമുണ്ടാകുമെന്നും സാധ്യതകളായി ബിഗ്ബോസ് പ്രേമികള്‍ പറയുന്നു.
അതേസമയം ആരാധകര്‍ ഏറെയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു ഷോകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഒരുക്കുന്ന ബിഗ് ബോസിന് കാഴ്ചക്കാര്‍ ഏറെയാണ് . ബിഗ് ബോസ് സീസണ് 4 ന്റെ പ്രമോ വീഡിയോ എല്ലാം പുറത്തുവന്നിരുന്നു. സീസണ് ഫോറിലും അവതാരകനായി മോഹന്‍ലാല്‍ തന്നെയാണ് എത്തുന്നത്.