Social Media

അങ്ങനെ ബിഗ് ബോസ് വീട്ടില്‍ നിന്നും സൂര്യകിരീടം പുറത്തേക്ക്

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ സഹതാപത്തോടെ പിടിച്ചു നിന്ന മത്സരാര്‍ത്ഥിയാണ് സൂര്യ. ആദ്യ ദിനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെച്ച താരം പിന്നീട് പിന്നോട്ട് പോവുകയായിരുന്നു, പലപ്പോഴും സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയവും നിസാര കാര്യങ്ങള്‍ക്കുള്ള കരച്ചിലൊക്കെ തന്നെയാണ് പുറത്തു നിന്നുള്ള സപ്പോര്‍ട്ട് കുറയാന്‍ കാരണമായത്. തനിക്ക് മണിക്കുട്ടനോട് പ്രണയം ആണെന്ന് സൂര്യ ആദ്യം വ്യക്തമാക്കിയിരുന്നു, എന്നാല്‍ പ്രണയം അല്ലെന്നും ബഹുമാനം ആണെന്ന് പിന്നീട് പറഞ്ഞു. ശേഷം അത് വിട്ടെന്നും ഇനി മണിക്കുട്ടന്റെ പുറകെ പോവില്ലെന്നും പറഞ്ഞ്. വീണ്ടും തനിക്ക് ഇഷ്ടമാണെന്ന് സൂര്യ മറ്റു മത്സരാര്‍ത്ഥികളുടെ അടുത്ത് പറഞ്ഞു.

- Advertisement -

സൂര്യയുടെ ഈ നിലപാട് ഇല്ലായ്മ നന്നായി വെറുപ്പിക്കാന്‍ കാരണമായി, ഇതൊക്കെ കൊണ്ട് തന്നെയാണ് താരം കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്തുപോയത് എന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. ഇതില്‍ ചിലതൊക്കെ പുറത്തുവന്ന ശേഷം സൂര്യ തന്നെ പറഞ്ഞിരുന്നു, മാത്രമല്ല കരഞ്ഞ് കൊണ്ട് തനിക്ക് പുറത്തുപോവണം എന്ന് സൂര്യ തന്നെ ഒരു ദവിസം ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു.

പോവുന്നതിന്റെ മുന്നെ, ഒരുകാര്യം ക്ലിയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് സൂര്യ എഴുന്നേറ്റ് നിന്ന്, അമ്മയെ വെച്ച് ഞാനിവിടെ കളിച്ചിട്ടില്ല. അമ്മ എനിക്ക് ജീവനാണ്. മായം കലര്‍ത്തിയിട്ടില്ല. ഒന്നോ രണ്ടോ ആഴ്ച നില്‍ക്കുമെന്ന് വിചാരിച്ച് വന്നതാണ്. ഇത് ദൈവാനുഗ്രഹം, പ്രേക്ഷകരുടെ സപ്പോര്‍ട്ട്. പോകുകയാണെങ്കില്‍ സന്തോഷത്തോടെയെ പോകൂ. ആങ്ങളമാരേയും പെങ്ങന്മാരേയും വല്യേട്ടനേയും എനിക്കിവിടെ നിന്ന് കിട്ടിയെന്നും സൂര്യ പറഞ്ഞിരുന്നു.

അതേസമയം ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കല്‍ നടന്നത്. ആദ്യം അഞ്ച് പെട്ടികള്‍ സ്റ്റോര്‍ റൂമില്‍ നിന്ന് മത്സരാര്‍ഥികളുടെ മുമ്പിലേക്ക് എടുത്ത്. മേശപ്പുറത്ത് അഞ്ച് താക്കോലുകളും അഞ്ച് എന്‍വലപ്പുകളും വെച്ചു. അതില്‍ നിന്ന് ഓരോരുത്തരായി വന്ന് ഓരോ താക്കോലെടുത്ത് പെട്ടി തുറക്കുക, ഒരു എന്‍വലപ്പ് എടുക്കുക എന്നാണ് പറഞ്ഞത്. ബാക്കിയുള്ളവരെല്ലാം സേഫായി, സൂര്യയുടെ പേരാണ് തുറക്കാന്‍ പറ്റാത്ത പെട്ടിയില്‍ വന്നത്. അങ്ങനെ സഹ മത്സരാര്‍ത്ഥികള്‍ സൂര്യയെ ഷോയില്‍ നിന്നും യാത്രയാക്കുകയായിരുന്നു.

 

Anusha

Recent Posts

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

6 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

7 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

7 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

8 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

10 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

14 hours ago