Social Media

അങ്ങനെ ബിഗ് ബോസ് വീട്ടിലെ അവസാനത്തെ ക്യാപ്റ്റന്‍ ആയി റിതു

ബിഗ് ബോസ് ഷോ അവസാനിക്കാന്‍ ആകെ കുറച്ച് ദിവസമെ ബാക്കിയുള്ളു. ഇതിനോടകം തങ്ങളുടെ കഴിവിന്റെ പരമാവധി എല്ലാ മത്സരാര്‍ത്ഥികളും പുറത്തെടുക്കുന്നുണ്ട്. മാത്രമല്ല ഇപ്പോള്‍ കൊടുക്കുന്ന ടാസ്‌ക്കും അല്‍പ്പം കടുപ്പം ഉള്ളത് തന്നെയാണ്. ഇനി വരുന്നതും അങ്ങനെ തന്നെയുള്ളതായിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും സൂര്യയും രമ്യയുമാണ് പുറത്തുപോയത്. ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുത്തിരുന്ന നോബി തന്റെ ക്യാപ്റ്റന്‍ സ്ഥാനം റിതുവിന് വിട്ടുകൊടുത്തിരുന്നു.

- Advertisement -

റിതു ഇതുവരെ ബിഗ് ബോസ് വീട്ടില്‍ ക്യാപ്റ്റന്‍ ആയിട്ടില്ല. ഏറ്റവും ഒടുവില്‍ നടത്തിയ മത്സരത്തില്‍ നോബിയ്ക്ക് വേണ്ടിയായിരുന്നു അനൂപ് ഇറങ്ങിയത്. മണിക്കുട്ടനോടും റംസാനോടും ഏറ്റുമുട്ടിയാണ് നോബിയ്ക്ക് ഈ വിജയം അനൂപ് നേടി കൊടുത്തത്. അതേ സമയം ബിഗ് ബോസില്‍ ഇതുവരെ ക്യാപ്റ്റനാവാത്തവര്‍ക്ക് ഈയൊരു ചാന്‍സ് കൊടുക്കുമോ എന്ന് മോഹന്‍ലാല്‍. ചോദിച്ചതോടെയാണ് നോബി അത് റിതുവിന് വിട്ടുകൊടുത്തത്.

ഇനി റിതുവും ഡിംപലും ആയിരുന്നു ക്യാപ്റ്റന്‍ ആവാതിരുന്നത്. ഇതില്‍ ഒരാള്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍, അത് റിതുവിന് നല്‍കനായിരുന്നു ഡിംപലിന്റെ നിര്‍ദ്ദേശം. അങ്ങനെ റിതുവിന് ക്യാപ്റ്റന്‍ പദവി കൊടുക്കുകയായിരുന്നു. വളരെ സന്തോഷത്തോടെയാണ് താന്‍ അത് ഏറ്റുവാങ്ങിയത്. മാത്രമല്ല താന്‍ ക്യാപ്റ്റന്‍ ആയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയുമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പല മത്സരങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന നോബിക്ക് നേരെ വന്‍ വിമര്‍ശനം ആണ് സോഷ്യല്‍ മീഡിയ വഴി ഉയരുന്നത്. കഴിഞ്ഞ തവണയും നോബിക്ക് വേണ്ടി അനൂപ് ആയിരുന്നു കളിച്ച് ജയിച്ചത്. ഇത് പലരിലും അഭിപ്രായ വ്യത്യാസം ഉണ്ടാക്കി. കളിക്കാന്‍ അല്ലെങ്കില്‍ നോബി എന്തിനാണ് പിന്നെ ഷോയില്‍ വന്നത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

4 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

6 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

6 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago