ബിഗ് ബോസ് സീസണ് 3ന്റെ വിന്നര്‍ ആണ് മണിക്കുട്ടന്. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയാണ് മണിക്കുട്ടന് ഈ സ്ഥാനത്ത് എത്തിയത്. ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു മണിക്കുട്ടന്. പുറത്തും നല്ല സപ്പോര്‍ട്ട് ആണ് താരത്തിന് ലഭിച്ചത്. തനിക്ക് കിട്ടുന്ന ഗെയിമെല്ലാം ഒറ്റക്ക് നിന്ന് കളിച്ച് ജയിക്കാന്‍ മണിക്കുട്ടന് കഴിഞ്ഞു. ഇടക്കൊന്ന് ഷോയില്‍ നിന്നും പുറത്ത് പോയെങ്കിലും താരം വൈകാതെ തിരിച്ചെത്തുകയായിരുന്നു. തന്റെ രണ്ടാം വരവിലും മികച്ച മത്സരം കാഴ്ചവെക്കാന്‍ താരത്തിന് കിഞ്ഞു.
ബിഗ് ബോസ് സീസണ് 3ന്റെ രണ്ടാം സ്ഥാനത്ത് ആണ് സായ് വിഷ്ണു. സായിക്കും പുറത്ത് നല്ല സപ്പോര്‍ട്ട് ആണ് ലഭിച്ചത്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ സായിക്ക് കഴിഞ്ഞിരുന്നില്ല. മണിക്കുട്ടനെ വിന്നര്‍ ആയി പ്രഖ്യാപിച്ചപ്പോഴും ഒരു വശത്ത് നിന്നും മണിക്കുട്ടനെ വിമര്‍ശിച്ചും നിരവധി പേര് എത്തുന്നുണ്ട്. ഇപ്പോഴിതാ സായ് വിഷ്ണുവിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് മണിക്കുട്ടന്.
സായ് വിഷ്ണുവിനും മോഹന്‍ലാലിനുമൊപ്പവും നില്ക്കുന്ന ഫോട്ടോയ്ക്കൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. സ്വപ്നങ്ങള്‍ക്കു അതിരില്ല എന്ന ഉറച്ച വിശ്വാസത്തോടെ ബിഗ്ഗ് ബോസ്സിലേക്ക് വന്ന് ഡ്രീമര്‍ ഓഫ് ദ സീസണ് ആകുകയും അതോടൊപ്പം തന്നെ റണ്ണറപ്പുമായ പ്രിയ കൂട്ടുകാരന് സായ് വിഷ്ണുവിന് എന്റെ ആശംസകള്‍ എന്നായിരുന്നു മണിക്കുട്ടന് കുറിച്ചത് .
പിന്നാലെ മണിക്കുട്ടനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഈ ഒരു സാഹചര്യത്തിലും സായിയെ അഭിനന്ദിച്ച് ചിത്രമെല്ലാം പോസ്റ്റ് ചെയ്ത ആ വലിയ മനസ് ആരും കാണാതെ പോവരുതെന്നും ആരാധകര്‍ പറയുന്നു. മണിക്കുട്ടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഇതെല്ലാം കൊണ്ടാണെന്നും പ്രേക്ഷകര്‍ പറയുന്നു.
അതേസമയം ബിഗ് ബോസില്‍ നിന്നും എട്ട് പേര് ഫൈനലില്‍ എത്തിയെങ്കിലും ഫൈനല്‍ ഫൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടന്, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്, അനൂപ് കൃഷ്ണന് എന്നിവരാണ്. നല്ല സപ്പോര്‍ട്ട് ലഭിച്ച മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. അര്‍ഹിച്ച സ്ഥാനം തന്നെയാണ് മണിക്കുട്ടന് ലഭിച്ചത്.