മലയാളികൾ ഏവരും നെഞ്ചോടു ചേർത്ത പരിപാടിയാണ് ബിഗ്ഗ് ബോസ്സ്. എന്നാൽ മറ്റു ചിലർക്ക് പരിപാടിയെ കുറിച്ച് മോശ അഭിപ്രായമാണ് ഉള്ളത്. ഇപ്പോൾ എങ്ങും സംസാര വിഷയം മഞ്ജു പത്രോസാണ്. ബിഗ് ബോസിന്റെ രണ്ടാം സീസണ് പകുതിയോളം പൂര്‍ത്തിയായിരിക്കുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ അമ്ബതാം ദിവസത്തിലേക്ക് എത്തുന്നു. ഇതിനിടെ ബിഗ് ബോസിനോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ഒറ്റയ്ക്ക് ബെഡ് റൂമില്‍ കിടക്കുമ്ബോഴാണ് തനിക്ക് ഇവിടെ നിന്ന് മടുത്തെന്നും വീട്ടിലേക്ക് പോവണമെന്നുമുള്ള ആവശ്യം മഞ്ജു അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് വരുമ്ബോള്‍ രണ്ടാഴ്ച നില്ക്കണമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളു.
ഇപ്പോഴിതാ ഇന്നലത്തെ എപ്പിസോഡില്‍ ഒറ്റയ്ക്ക് ബെഡ്റൂമില്‍ കിടക്കുമ്ബോള്‍ നിക്ക് വീട്ടില്‍ പോകണമെന്നും പ്രിയപ്പെട്ടവരെ കാണണമെന്നുമുള്ള കാര്യം ബിഗ് ബോസിനോട് പറയുകയാണ്.
ബിഗ് ബോസില്‍ രണ്ടാഴ്ച മാത്രം നില്‍ക്കണമെന്ന പ്രതീക്ഷയുമായി എത്തിയതാണ് ഇപ്പോള്‍ ഇത്രയും ദിവസം വരെ എത്തി ഇനി വീട്ടിലേക്ക് പോകണമെന്നും മഞ്ജു പറഞ്ഞു. ‘എനിക്ക് ഇവിടെ തുടരണ്ട, വീട്ടില്‍ വിടണം. എനിക്കെന്റെ ബെര്ണാച്ചന്റെയടുത്ത് ഇരിക്കണം. അമ്മച്ചിയെയും പപ്പയെയും കാണണം. സുനിച്ചന്റെ ഒച്ച കേള്‍ക്കണം. സിമിയെ കാണണം. രണ്ടേരണ്ട് ആഴ്ചയേ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളൂ ബിഗ് ബോസ്. അന്‍പത് ദിവസം ആവാന്‍ പോവുന്നു. അതോ അന്‍പത് ദിവസം കഴിഞ്ഞോ? അറിഞ്ഞൂടാ. മതി’, മഞ്ജു മറ്റുള്ളവരുടെ അസാന്നിധ്യത്തില്‍ ബിഗ് ബോസിനോട് അപേക്ഷിച്ചു.
ഇത്തവണത്തെ എലിമിനേഷനില്‍ മഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്. അത് മുന്നില്‍ കണ്ട് കൊണ്ടാണോ ഇങ്ങനെ ഒരു ആവശ്യം മഞ്ജു മുന്നോട്ട് വെച്ചതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേ സമയം മഞ്ജുവിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു പുറത്ത് നടന്നത്. ഭര്‍ത്താവിനെയും മകനെയും മാതാപിതാക്കളെയുമെല്ലാം അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വരുന്നുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ കുടുംബം ഒന്നടങ്കം രംഗത്ത് വന്നിരുന്നു.