സൂര്യ ജെ മേനോൻ എന്ന വ്യക്തി ബിഗ് ബോസ് മൂന്നാം സീസണിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിനു മുൻപ് തന്നെ നടി ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് താരം ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം എന്ന് വേണമെങ്കിൽ പറയാം. സൂര്യയ്ക്ക് നിരവധി ആരാധകർ ഉണ്ടെങ്കിലും അതുപോലെതന്നെ വിമർശകരും ഉണ്ട്.
കടുത്ത സൈബർ ആക്രമണവും താരം ഇടയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസ് അവസാനഘട്ടത്തിലാണ് താരം പുറത്താവുന്നത്. മോഡലിങ്ങിൽ ഇപ്പോൾ സജീവമായി തുടരുകയാണ് താരം. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. തനിക്ക് 30 വയസ്സ് കഴിഞ്ഞു എന്ന് സൂര്യ പറയുന്നു.
അതൊരു പ്രായ കൂടുതലാണ് എന്ന് താൻ കരുതുന്നില്ല. പലരും തന്നെ പല രീതിയിൽ വിമർശിച്ചിട്ടുണ്ട്. ചില വിമർശനങ്ങൾ ഒക്കെ അതിരുകടന്നതായിരുന്നു. അതൊക്കെ ഏറെ മാനസികമായി തളർത്തിയിരുന്നു എന്ന് താരം പറയുന്നു. എന്നാൽ എന്തോ ആയതുകൊണ്ടാണല്ലോ അവർ തന്നെ കല്ലെറിയുന്നത് എന്നോർത്ത് സമാധാനപ്പെടും എന്നും താരം വ്യക്തമാക്കി.
മനസ്സിന് ഇഷ്ടപ്പെട്ട ഒരാൾ വന്നാൽ തീർച്ചയായും വിവാഹം ചെയ്യും എന്നും സൂര്യ പറയുന്നു. പക്ഷേ അയാൾക്ക് തന്റെ അച്ഛനെയും അമ്മയെയും അംഗീകരിക്കാൻ കഴിയണം. അതുമാത്രമാണ് തനിക്കുള്ള ഏക ഡിമാൻഡ്. അവരാണ് തൻറെ ലോകം. താരം പറയുന്നു.