മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങളുടെ പ്രിയപ്പെട്ട നടി ഭാവനയുടെ തിരിച്ച് വരവ്. വിവാഹ ശേഷം ഭാവന കന്നഡ സിനിമയില്‍ സജീവമാവുമ്പോഴും മലയാള സിനിമയിലേക്ക് എപ്പോള്‍ വരും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിന്റെ ഒരു സൂചന പോലും ഭാവന ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടെ മലയാള ചിത്രത്തിന് നല്ലൊരു നടിയെ നഷ്ടമാവുമോ എന്ന ഭയം പോലും പ്രേക്ഷകര്‍ പങ്കുവെച്ചു. മലയാള സിനിമയുടെ സ്ക്രീനില്‍ ഇപ്പോള്‍ ഭാവന ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി.
ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രമാണ് താരം പങ്കുവെച്ചത്. പച്ച, പര്‍പ്പിള്‍ നിറങ്ങളിലുള്ള അനാര്‍ക്കലിയില്‍ വിവിധ പോസുകളില്‍ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. മൃദുല മുരളി, ഷഫ്ന നിസാം, മുന്ന തുടങ്ങിയ താരങ്ങളും നിരവധി തെന്നിന്ത്യന്‍ ആരാധകരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയില്‍ നടിയെ കാണാന്‍ ക്യൂട്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ചിത്രം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും തന്റെ പുതിയ ചിത്രം നടി പങ്കുവെച്ചിരുന്നു.
2018 ജനുവരി 23 ആയിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയും തമ്മിലുള്ള വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരായത്. സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച ഒന്നായിരുന്നു നടിയുടെ വിവാഹം. താരനിരകള്‍ എല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞ് കുറച്ച് കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന താരം തമിഴകത്തും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96ന്റെ കന്നഡ പതിപ്പായ 99 ലൂടെ തിരിച്ച് വരവ് നടത്തി.
നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് വരുന്നത്. സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന് എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയും ഈ ചിത്രത്തില്‍ എത്തുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല നടിക്ക്. നല്ല കഥാപാത്രങ്ങള്‍ നടിയെ തേടി വന്നു കൊണ്ടിരുന്നു.