നടി ഭാവനയെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് മലയാളികള്‍ക്ക്. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഭാവനയെ ഇപ്പോള്‍ കാണാന്‍ കഴിയാത്തതില്‍ ആരാധകര്‍ക്ക് ഏറെ സങ്കടം ഉണ്ട്. താരത്തിന്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് ഇരിക്കുന്ന ഭാവന ആരാധകരും ഇവിടെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഓരോ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോഴും മലയാള സിനിമയിലേക്ക് എന്നാണ് എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഒരു സൂചന പോലും ഭാവന തന്നിട്ടില്ല.
വിവാഹ ശേഷം അഭിനയം പൂര്‍ണ്ണമായി വിടാതെ കന്നഡ സിനിമയില്‍ തിരക്കുള്ള നടിയായി മാറികൊണ്ടിരിക്കുകയാണ് നടി. ഇവിടെ ഭാവനയെ സപ്പോര്‍ട്ട് ചെയ്ത് ഭര്‍ത്താവ് നവീനും ഒപ്പം ഉണ്ട്. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
പച്ച നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞുള്ള ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തിട്ടുള്ളത്. അതീവ സന്തോഷത്തോടെയായാണ് ഭാവന ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. ജീവിതത്തിന്റെ ഭൂരിഭാഗം കളറും പച്ചയാണെന്ന ക്യാപ്ഷനോടെയായാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
വിവാഹ ശേഷമാണ് താരം മലയാള ചിത്രങ്ങളില്‍ നിന്നും ഇടവേളയെടുത്തത്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 ന് ആയിരുന്നു . ഇതിന് പിന്നാലെ മറ്റു ഭാഷാ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.