ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ജീവിതത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമോചന സമയത്ത് മകള്‍ മീനാക്ഷി അച്ഛനൊപ്പം പോകാന്‍ തീരുമാനിച്ചു. മകളുടെ ആ തീരുമാനം മഞ്ജു അംഗീകരിച്ചു.
ഈ സംഭവങ്ങള്‍ എല്ലാം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു എങ്കിലും ഇവരുടെ വിവാഹമോചനത്തിന്റെ കാരണം ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇതിനിടെ മഞ്ജു മീനാക്ഷിയെ കൂടെ കൂട്ടാഞ്ഞിട്ട് ആണ് എന്ന തരത്തിലുള്ള ചില ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനൊപ്പം പോവുക എന്ന തീരുമാനം മീനാക്ഷിയുടെ ആണെന്ന് ഇപ്പോള്‍ പറയുകയാണ് ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
മീനാക്ഷി ജനിച്ചപ്പോള്‍ മുതല്‍ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. ആ സമയത്ത് അച്ഛനാകട്ടെ വലിയ താരവും ആയിരുന്നു. അതിനാല്‍ തന്നെ അവളെ സംബന്ധിച്ച് ഹീറോ അച്ഛന് തന്നെയായിരുന്നു. പറയുന്ന കാര്യങ്ങളൊക്കെ സാധിപ്പിച്ചു കൊടുക്കുന്ന അച്ഛനാണ് അവളുടെ ഹീറോ. ഒരുപക്ഷേ മഞ്ജു ആ സമയത്ത് അഭിനയിച്ചിരുന്നെങ്കില്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോയേനെ.
മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത് , മീനാക്ഷിയാണ് അച്ഛനൊപ്പം പോകുന്നു എന്ന തീരുമാനമെടുത്തത്. സംഭവിച്ച കാര്യങ്ങളെ കുറിച്ച് കാവ്യയ്ക്ക് അറിയാം. രണ്ട് സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്. ഇങ്ങനെ ഒരു കാര്യത്തിന് കാവ്യ കൂട്ടു നില്ക്കാന് പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.