മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് ചുവടുമാറാനുള്ള ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ക്രിസ്റ്റിയാനോ തങ്ങളുടെ പദ്ധതിയില്‍ ഇല്ലെന്ന് ബയേണ്‍ മ്യൂണിക് ഡയറക്ടര്‍ ഹസന് സാലിഹ്മിജിക് പറഞ്ഞു. കായിക മാധ്യമമായ സ്പോര്‍ട്സ് വണുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പോര്‍ച്ചുഗീസ് താരത്തിന്റെ ഏജന്റ് ജോര്‍ജെ മെന്‍ഡിസാണ് ബയേണിനെ സമീപിച്ചത്. തനിക്ക് ക്രിസ്റ്റ്യാനോയോടും അദ്ദേഹത്തിന്റെ കരിയറിനോടും വിജയങ്ങളോടും അങ്ങേയറ്റത്തെ ആദരവുണ്ടെന്നും എന്നാല്‍ അത് തങ്ങളുടെ വിഷയമല്ലെന്നുമാണ് ഹസന് സാലിഹ്മിജിക് പറഞ്ഞത്. ക്രിസ്റ്റ്യാനോയ്ക്കായി ഒന്നിലേറെ തവണ ഏജന്റ് ബയേണ്‍ അധികൃതരെ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കണ്ടെന്നും അതൊന്നും സത്യമല്ലെന്നും ബയേണ്‍ മാനേജര്‍ നഗെല്‍സ്മാനും പ്രതികരിച്ചു. ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണെന്നും എന്നാല്‍ ബയേണിന്റെ കളിശൈലിക്ക് യോജിച്ച താരമല്ലെന്നും ജര്‍മന്‍ മുന്‍ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന് പറഞ്ഞു. താരവുമായി കരാര്‍ ഒപ്പുവയ്ക്കുന്നുവെങ്കില് അത് അനുയോജ്യമായ നീക്കമാകില്ലെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.