മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടൻ ബാലയോട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തെ പോലെ തന്നെ താരത്തിന്റെ ഭാര്യയായ എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്.ഇരുവരും ഇപ്പോൾ ഒരുമിച്ചല്ല എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മനസ്സിലാക്കുന്നത് .ബാലയുമായി ഒരുമിച്ച് അല്ലെന്ന് സൂചന നൽകി കൊണ്ടുള്ള നിരവധി പോസ്റ്റുകളും എലിസബത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.’സാധ്യമായതെല്ലാം നമ്മൾ ചെയ്ത് കൊടുത്താലും നമ്മളെ വട്ടപ്പൂജ്യമെന്ന് തോന്നിപ്പിക്കുന്ന ആരെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും’, എന്നായിരുന്നു ഒരിക്കൽ എലിസബത്ത് കുറിച്ചത്. ‘നിങ്ങൾക്ക് എതിരെയല്ല,ഒപ്പം പോരാടുന്ന പ്രണയമാണ് നിങ്ങൾ അർഹിക്കുന്നത്’ എന്നായിരുന്നു മറ്റൊരു അവസരത്തിൽ പങ്കിട്ടത്. ഈ കുറിപ്പുകൾക്ക് താഴെയെല്ലാം ഡിവോഴ്സ് ആയോ നിരവധി പേർ ചോദിച്ചെങ്കിലും എലിസബത്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല. ബാലയും ഇക്കാര്യത്തിൽ മൗനം തുടർന്നു
ഈ സഹചാരുത്തിലാണ് വീഡിയോ ആണ് ബാല പങ്കിട്ടിരിക്കുന്നത്. ‘അഴകാ മലര്‍ന്തതും എങ്കോ മുടിവതും കാതല്‍’ എന്ന പാട്ടിനൊപ്പമാണ് വീഡിയോ. ലൗ എന്ന ഹാഷ് ടാഗും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധി ഫോട്ടോകൾ ചേർത്ത് വെച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മകൾ പാപ്പുവും ബാലയുമെല്ലാമുണ്ട് വീഡിയോയിൽ . ഇതിൽ ഒരു ഫോട്ടോ ബാല എലിസബത്തിന്റെ തോളില്‍ ചാഞ്ഞ് കിടക്കുന്നതാണ്. എന്നാൽ എലിസബത്തിന്റെ ഫോട്ടോ കറുപ്പ് ഷേഡ് നല്കി പകുതി മറച്ചിരിക്കുകയാണ്.എന്തിനാണ് എലിസബത്തിനെ ഇരുട്ടില്‍ മറച്ചത് എന്നാണ് ചിലരുടെ ചോദ്യം. ശരിക്കും വേർപിരിഞ്ഞോ എന്താണ് സംഭവിച്ചതെന്ന് ചിലർ ചോദിക്കുന്നു.
https://www.instagram.com/reel/C5nDHpKP83U/?igsh=MWx5d3IxZ3NqOGx4eg==