കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം നടൻ ബാല,ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ്.
ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫിക്കിന്റെ സന്തോഷം എന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്കും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കും ഉണ്ണി പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.
ആരോപണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ പന്തളവും ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും രംഗത്ത് വന്നിരുന്നു.
തനിക്ക് പണം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു സംവിധായകൻ പറഞ്ഞത്.ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർക്കും പണം നൽകിയിട്ടുണ്ട് എന്നാണ് തന്റെ അറിവെന്നും സംവിധായകൻ പറഞ്ഞിരുന്നു.
പിന്നാലെ നടൻ ബാലക്ക് രണ്ടു ലക്ഷം പ്രതിഫലം നൽകി എന്ന് പറഞ്ഞ് ചിത്രത്തിന്റെ നിർമ്മാതാവ് എത്തിയിരുന്നു. ഉണ്ണി മുകുന്ദൻ സഹോദരനെ പോലെയാണെന്ന്,അതിനാൽ സിനിമയിൽ അഭിനയിക്കുന്നതിന് എനിക്ക് പണം വേണ്ട എന്ന് പറഞ്ഞാണ് ബാലാ സിനിമയിൽ എത്തിയത് എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്.
എന്നിട്ടും ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ബാലയ്ക്ക് 2 ലക്ഷം രൂപ നൽകിയെന്നും നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു.
പിന്നാലെ വിഷയത്തിൽ പ്രതികരിച്ചു ഉണ്ണി തന്നെ രംഗത്തെത്തി. 2 ലക്ഷം നൽകിയതിന്റെ തെളിവുകളും താരം മാധ്യമപ്രവർത്തകർക്കു മുന്നിലുംസോഷ്യൽ മീഡിയയിലും പങ്കുവച്ചിരുന്നു.
ദിവസം പതിനായിരം രൂപ വീതം ബാലയ്ക്ക് നൽകി എന്നായിരുന്നു ഉണ്ണി വെളിപ്പെടുത്തിയത്. എന്നാൽ ഉണ്ണിമുകുന്ദന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ.
വിഷയത്തിൽ താൻ ബാലയെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് അഞ്ജലി പറയുന്നത്. ഉണ്ണി ഉണ്ണിമുകുന്ദൻ പങ്കുവെച്ച കണക്കുകളിൽ വശപിശക് ഉണ്ടെന്നാണ് അഞ്ജലി പറയുന്നത്.
ജൂനിയർ ആർട്ടിസ്റ്റിന് പോലും ഒരു ദിവസം 5000 രൂപക്ക് മുകളിൽ വരുമാനം ലഭിക്കുമ്പോൾ മുതിർന്ന നടനായ ബാലക്ക് പതിനായിരം നൽകി എന്ന് പറയുന്നതിൽ വിശ്വാസ്യത ഇല്ലെന്നാണ് അഞ്ജലി കുറിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു അഞ്ജലി ഇക്കാര്യം പറഞ്ഞത്.പോസ്റ്റിങ്ങനെ –
I strongly support bala beacuse ഒരു ജൂനിയർ ആര്ടിസ്റ്നു വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടർ നു ഉണ്ണിമുകുന്ദൻ per ഡേ 10 k പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും.
ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കാണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു.ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത് Actor Bala