നാല്പത് വര്‍ഷത്തോളമായി മലയാള സിനിമയില്‍ സജീവമായി നില്ക്കുന്ന നടനാണ് ബൈജു സന്തോഷ്. ബാലതാരമായെത്തി അഭിനയം ആരംഭിച്ച താരം പല പല കാലഘട്ടങ്ങളിലായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ബൈജു പങ്കുവച്ച പഴയൊരു ചിത്രമാണ്. തന്റെ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനൊപ്പം എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവയ്ക്കുന്നത്.
ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് അത്. ബാലചന്ദ്ര മേനോന് രചനയും നിര്‍വഹിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ബാബു എന്നായിരുന്നു.
ബൈജുവിന്റെ കഥാപാത്രത്തിന്റെ പേര് രവിക്കുട്ടന് എന്നും. ബൈജു പങ്കുവച്ച ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. നാല്പത് വര്‍ഷം കൊണ്ട് ബൈജു വലുതായപ്പോള്‍ ലാലേട്ടന് ചെറുതായി എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.
ഇതാണ് യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്നും ആരാധകര്‍ കമന്റായി കുറിക്കുന്നു. അതേസമയം കരിയറില്‍ ഉടനീളം മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ബൈജു.
ലൂസിഫര്‍ ആയിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സമീപകാലത്ത് അദ്ദേഹം അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രം. ആര്‍ഡിഎക്സ് ആണ് ബൈജുവിന്റെ പുതിയ ചിത്രം.