സോഷ്യല്‍ മീഡിയ വഴി നിരന്തരം വിശേഷം പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. അച്ഛന് പിന്നാലെയാണ് അഹാനയും അഭിനയ ലോകത്തേക്ക് കടന്നുവന്നത്. അഹാനയുടെ കുടുംബമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ അടുത്ത് തന്റെ സുഹൃത്തിനൊപ്പം ഉള്ള ഫോട്ടോ
അഹാന പങ്കുവെച്ചിരുന്നു. ട്രിപ്പിനിടെ എടുത്ത ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്.
ഇതിന് താഴെ നിരവധി കമന്റും വന്നു. ഇപ്പോള്‍ അതിന് വന്ന ഒരു മോശം കമന്റിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.
വലുതായപ്പോള്‍ തുണി ഇഷ്ടല്ലാതായി എന്നായിരുന്നു ഒരാള്‍ കമന്റ് എഴുതിയത്. അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്‍ഡ് ചെയ്യാതായി വലുതായപ്പോള്‍ എന്നായിരുന്നു അഹാന കൃഷ്ണയുടെ മറുപടി. തന്റെ മറുപടി അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തു. ഒട്ടേറെ പേരാണ് അഹാനയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് അഹാന കൃഷ്ണ . പിന്നാലെ 2016ല്‍ കരി എന്ന സംഗീത ആല്‍ബത്തിലും അഭിനയിച്ചു, തുടര്‍ന്ന് 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തിന്റെ ഭാഗമായി അഹാന. ലൂക്ക എന്ന ചിത്രത്തില്‍ നായിക കഥാപാത്രം ചെയ്തതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ നേടിയത്. ടൊവിനോ ആയിരുന്നു ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
View this post on Instagram