ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളിയിലാണ് സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറിന്റെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബംഗളൂരുവിലെ കമ്മനഹള്ളിയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ അടക്കം 12 പേരായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ശബരിമല ദര്‍ശനത്തിനായി പോകുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍വച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ട്രാവലറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടകര്‍ക്കും പരുക്കേറ്റിട്ടു