ആരാധകര്‍ ഏറെയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു ഷോകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഒരുക്കുന്ന ബിഗ് ബോസിന് കാഴ്ചക്കാര്‍ ഏറെയാണ് . ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇതിന്റെ പ്രമോ വീഡിയോ എല്ലാം പുറത്തുവന്നിരുന്നു. സീസണ് ഫോറിലും അവതാരകനായി മോഹന്‍ലാല്‍ തന്നെയാണ് എത്തുന്നത്. എന്നാല്‍ ഇത്തവണ ആരൊക്കെ ആയിരിക്കും മത്സരാര്‍ത്ഥികളായി എത്തുക എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്ക് ഉണ്ട്. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.
ബിഗ് ബോസ് മലയാളം സീസണ് ഫോറിന്റെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുക്കിയിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. ഷോയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനുള്ളവരെ തേടുകയാണ് പരിപാടിയുടെ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ.
പരിപാടിയിലേക്കുള്ള പ്രൊഡ്യൂസേഴ്സിനെയും അസിസ്റ്റന്റ് പ്രൊഡ്യൂസേഴ്സിനെയും ഇന്റേണ്സിനെയുമാണ് പരിപാടിയിലേക്ക് തേടുന്നത്. താത്പര്യമുള്ളവര്‍ 9072617991 എന്ന നമ്പരിലേക്ക് സിവി അയച്ചാല്‍ മതിയാകും. നാലുമാസത്തേക്കാണ് അവസരം. മുംബൈയിലാണ് ജോലി ചെയ്യേണ്ടത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രക്ഷകര്‍ ഉള്ള ഒരു ഷോ ആണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്ബോസ് മലയാളത്തിന്റെ പ്രത്യേകത. ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.