നടന് ബാലയുടെ വീടിനു നേരെ ആക്രമണശ്രമം. കാറില്‍ എത്തിയ രണ്ടുപേരാണ് ഇതിന് പിന്നില്‍. സംഭവ സമയത്ത് ബാല വീട്ടില്‍ ഉണ്ടായിരുന്നില്ല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നടന്. എന്നാല്‍ എലിസബത്ത് തനിച്ചായിരുന്നു ഈ സമയത്ത് വീട്ടില്‍ ഉള്ളത്. വീട്ടിലെത്തിയ അക്രമകാരികള്‍ വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കിയെന്ന് എലിസബത്ത് പറഞ്ഞു. ഇത് കേട്ടതോടെ എലിസബത്ത് ഭയന്നുപോയെന്ന് ബാലയും പറഞ്ഞു.
അതേസമയം ബാലയുടെ അയല്‍ വീടുകളിലും ഇവര്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ടീമുകളാണ് വീട്ടിലെത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ബാല പറഞ്ഞു.
തലേദിവസവും ഇവര്‍ ബാലയുള്‍പ്പെടെ സുഹൃത്തുക്കള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ ബാലയുടെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു.