ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ബിഹാറിലെ വിവിധ ജില്ലകളിലായി 17 പേര് മരിച്ചു.
മധേപുര, ബങ്ക, ഭഗല്‍പൂര്‍, മുരളിഗഞ്ച് ജില്ലകളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മധേപുരയില്‍ മൂന്നുപേരും ബങ്കയില്‍ ഒന്‍പതുപേരും ഭഗല്‍പൂരില്‍ നാലുപേരും മുരളിഗഞ്ചില്‍ ഒരാളുമാണ് മരിച്ചത്. ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 16 പേര് മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് മറ്റൊരു വിഷമദ്യ ദുരന്തം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭഗല്പൂരിലും ഗോപാല്ഗഞ്ചിലുമായിരുന്നു കഴിഞ്ഞയാഴ്ച വിഷമദ്യ ദുരന്തമുണ്ടായത്. ഗോപാല്‍ഗഞ്ചില്‍ പത്തും ഭഗല്‍പൂരില്‍ ആറും പേരാണ് വ്യാജമദ്യം കഴിഞ്ഞ് മരിച്ചത്.