അഭിനേത്രി എന്നത് പോലെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ആശാ ശരത്. പെരുമ്പാവൂരില്‍ ജനിച്ചുവളര്‍ന്ന ആശ ഡാന്‍സിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത് . മികച്ച നര്‍ത്തകിയായി വരാണസിയില്‍ വെച്ച് ഇന്ത്യന്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ആശക്ക് നിരവധി അവസരം ലഭിച്ചു. ഇതിനിടെയാണ് താരം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു നടി.
പിന്നീട് അവിടെനിന്ന് റേഡിയോ ടെലിവിഷന്‍ എന്നിവയിലൂടെയെല്ലാം സിനിമയിലേക്ക് എത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ വിജയം കണ്ടു എന്ന് തന്നെ പറയാം. അല്‍പ്പം വൈകിയാണെങ്കിലും ശക്തമായ കഥാപാത്രം തന്നെ നടിക്ക് ലഭിച്ചു. ദൃശ്യത്തില്‍ ആശ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞു. ഇതില്‍ എത്തിയതോടെയാണ് ആശ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആ സീരിയല്‍ താരത്തിന്റെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയപ്പെട്ട നടന് ജി കെ പിള്ളയാണ്. ഈ അടുത്തായിരുന്നു അദ്ദേഹം മരണപ്പെട്ടത്. അഭിനയത്തില്‍ സജീവമായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്.
അദ്ദേഹത്തിന്റെ മരണം ആശയിലും ഏറെ വേദനയുണ്ടാക്കി, ഏറെ ദുഃഖത്തോടെയാണ് താരം അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത്. അതെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിക്കുകയും ചെയ്തു. തനിക്ക് പിറക്കാതെ പോയ മകള്‍ എന്നപോലെ തന്നെ സ്നേഹിച്ച അച്ഛനെയാണ് നഷ്ടമായിരിക്കുന്നത് എന്നാണ് ആശ കുറിച്ചിരിക്കുന്നത്.
‘അച്ഛന് എന്ന് മാത്രമേ ഞാന്‍ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകള്‍ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസര്‍ ജയന്തിയുടെ അച്ഛന് എനിക്ക് സ്വന്തം അച്ഛന് തന്നെയാണ്.അദ്ദേഹത്തിന്റെ വേര്‍പാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു..പ്രണാമം..” ഇങ്ങനെയാണ് താരം സമൂഹ മാധ്യമങ്ങളില്‍ കുറച്ചത്.