സെലിബ്രിറ്റി ജീവിതം എന്നത് എപ്പോഴും സുന്ദരമല്ല. അവരെ എപ്പോഴും മാധ്യമങ്ങളും ആരാധകരും പിന്തുടരുന്നു. താരങ്ങളെ മാത്രമല്ല താരങ്ങളുടെ മക്കളെ പോലും ഗോസിപ്പുകള്‍ വെറുതെ വിടാറില്ല.
അത്തരത്തില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു താരപുത്രനാണ് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്. ഇപ്പോഴിത ആര്യന് ഖാന് ഗോസിപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് .
നടി നോറ ഫത്തേഹിയുടെ പേരിന് ഒപ്പം ചേര്‍ത്താണ് ആര്യന് ഖാന് എന്ന പേര് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനും നടി നോറ ഫത്തേഹിയും പ്രണയത്തിലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നോറയുടെയും ആര്യന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഒരു സ്ഥലത്ത് നിന്നായിരുന്നു. ഇതോടെ ഇരുവരും ഒന്നിച്ചാണ് എത്തിയതെന്ന് സോഷ്യല്‍ മീഡിയ ഊഹിക്കുകയായിരുന്നു.
താരങ്ങളുടെ സമാനരീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുമ്പും പ്രചരിച്ചിട്ടുള്ളതിനാല്‍ ഇരുവരും പ്രണയത്തിലാണ് എന്ന് പറയുകയാണ് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസംബന്ധമാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. ഒരേസ്ഥലത്തു വച്ച് ഫോട്ടോകള്‍ എടുത്തുവെന്നതോ ഒരുമിച്ച് ഫോട്ടോ എടുത്തു എന്നതോ രണ്ട് പേര് പ്രണയത്തിലാണെന്നതിന്റെ തെളിവല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എന്തായാലും ഇരുവരുടെയും പ്രണയ വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. അതേസമയം ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്റെ മൂത്തമകനാണ് ആര്യന് ഖാന്.
അച്ഛന്റെ പാത പിന്തുടര്ന്ന് ആര്യന് സിനിമയിലെത്തുകയാണ്. താരപുത്രന് സംവിധാനത്തിലൂടെയാണ് അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം ബോളിവുഡിലെ മിന്നും താരമാണ് നോറ ഫത്തേഹി. തന്റെ ഡാന്‍സിലൂടെയാണ് നോറ ആരാധകരുടെ പ്രിയങ്കരിയാകുന്നത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും നോറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.