ബഡായി ബംഗ്ലാവ് എന്ന മികച്ച റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ താരമാണ് ആര്യ ബാബു . നിരവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ ഏറ്റവും അതികം പിടിച്ചു പറ്റിയത് ബഡായി ബംഗ്ലാവിലൂടെയാണ്. നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക എന്നീ മേഘലകളിലെല്ലാം തിളങ്ങിയ നടി കൂടിയാണ് ആര്യ.
ആര്യ ഇപ്പോള്‍ തന്റെ ബഡായി ബംഗ്ലാവിന്റെ വിജയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. അതിലേക്ക് അവസരം വന്നപ്പോള്‍ രോഹിത് ആണ് നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് തെന്ന ഉന്തിത്തള്ളി വിട്ടതെന്ന് ആര്യ പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ബഡായി ബംഗ്ലാവിലേക്ക് അവസരം ലഭിപ്പോള്‍ ഞാന്‍ ആദ്യം നോ പറഞ്ഞതാണ്. എനിക്കിത് ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. അതിന്റെ ഹിന്ദി ഷോ ഞാന്‍ കാണാറുണ്ടായിരുന്നു. അന്ന് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമായിരുന്നു ഞാന്‍. അവര്‍ ഹിന്ദി പരിപാടികളാണ് കണ്ടിരുന്നത്. അര്‍ച്ചനയുടെ സീരിയല്‍ മാത്രമാണ് മലയാളത്തില്‍ ആകെ കാണുന്നത്. രോഹിത് നല്ല സപ്പോര്‍ട്ടീവാണ്, നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് എന്ന ഉന്തിത്തള്ളി വിട്ടത് രോഹിതാണ്. അതിലുള്ളവര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോഴേ എന്റെ കിളി പോയിരുന്നു ആര്യ പറഞ്ഞു.
അതേസമയം ഇതിന് പിന്നാലെ സീരിയലിലും സിനിമയിലും താരം അഭിനയിച്ചു. ബിഗ് ബോസിലേക്കും മത്സരിക്കാന്‍ ആര്യ എത്തിയിരുന്നു. ഷോയില്‍ വെച്ച് തന്റെ പ്രണയവും താരം വെളിപ്പെടുത്തി. എന്നാല്‍ പുറത്തുവന്നപ്പോള്‍ തന്റെ പ്രണയം പൊലിഞ്ഞെന്നും ആര്യ പറഞ്ഞു. ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു ആര്യ.