മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യൂട്യൂബർമാരിൽ ഒരാളാണ് അർജുൻ. ടിക് ടോക് വീഡിയോകൾ റോസ്റ്റ് ചെയ്തുകൊണ്ടാണ് അർജുൻ പ്രശസ്തനാകുന്നത്. ഈ വീഡിയോ വൈറലായതോടെ ദിവസങ്ങൾക്കുള്ളിൽ സബ്സ്ക്രൈബർമാരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. ഏറ്റവും വേഗത്തിൽ രണ്ട് മില്യൻ സബ്സ്ക്രൈബർമാരെ സ്വന്തമാക്കിയ റെക്കോർഡ് ഇപ്പോൾ അർജുൻ്റെ പേരിലാണ്. വളരെയേറെ ആരാധകർ ആണ് ഈ താരത്തിന് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ ആണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. മലയാള സിനിമയിലെ ഒരേ ഒരു രാജാവ് മോഹൻലാൽ ആണ് പരിപാടിയുടെ അവതാരകയായി എത്തുന്നത്. പരിപാടിയുടെ മൂന്നാം പതിപ്പ് അടുത്തിടെ ആരംഭിക്കാൻ ഇരിക്കുകയാണ്. എന്നാൽ ആരായിരിക്കും ഈ പതിപ്പിലെ മത്സരാർത്ഥികൾ എന്നതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. പല ആളുകളുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. അതിലൊന്നാണ് യൂട്യൂബർ അർജുൻ. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം തന്നെ നേരിട്ട്.
“എത്ര പൈസ തരാം എന്നു പറഞ്ഞാലും ബിഗ്ബോസ് വേദിയിലേക്ക് ഇല്ല. കാരണം ഒന്നു മാത്രമേയുള്ളൂ. എന്നെ വളർത്തിയത് യൂട്യൂബ് ആണ്. യൂട്യൂബിനോനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും”- ഇതായിരുന്നു അർജുൻ ഏറ്റവും പുതിയ വീഡിയോയിൽ നടത്തിയ വെളിപ്പെടുത്തൽ. ഇതിനൊപ്പം തന്നെ ബിഗ് ബോസ് പരിപാടിയെയും നല്ലരീതിയിൽ റോസ്റ്റ് ചെയ്യാൻ അർജുൻ മറന്നില്ല. സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വൈറലായി മാറുകയാണ് ഈ വീഡിയോ.
ബിഗ് ബോസ് പരിപാടിയുടെ ഒരു വലിയ ആരാധകൻ തന്നെ ആയിരുന്നു അർജുൻ കാലത്ത്. രജിത്ത് സാർ ആയിരുന്നു അർജുൻ്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർഥി. രജിത്ത് സാറിനെ അന്താരാഷ്ട്ര ഗൂഢാലോചനയിലൂടെ പുറത്താക്കിയ പരിപാടിയാണ് ബിഗ് ബോസ്. ഇതിനുപകരം ചോദിക്കുവാൻ അർജുൻ പരിപാടിയിൽ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു മലയാളികൾ ഒന്നടങ്കം തന്നെ. എന്നാൽ അർജുൻ ബിഗ് ബോസ് പരിപാടിയിലേക്ക് ഇല്ല എന്ന തീരുമാനം മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചിരിക്കുകയാണ്.