ബിഗ്ബോസിൽ ഇത്തവണ ജീവിത കഥ പറഞ്ഞത് അർജുൻ ആയിരുന്നു . താരത്തിന്റെ കഥ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.ചെറുപ്പം മുതല്‍ നല്ല തടിയുള്ള ആളായിരുന്നുവത്രെ അര്ജുന്. പ്രായത്തില്‍ കൂടുതലുള്ള പൊക്കവും വണ്ണവും. ധരിക്കുന്ന ഷര്‍ട്ട് എല്ലാം വളരെ ടൈറ്റ് ആയിരുന്നു, അത്രയും സൈസുള്ള ശരീരം. നീ ഏത് റേഷന്‍ കടയില്‍ നിന്നാണ് അരി വാങ്ങിക്കുന്നത് എന്നൊക്കെ ചോദിച്ച് കൂട്ടുകാര്‍ കളിയാക്കും. അപ്പോള്‍ അതെല്ലാം കേട്ട് ചിരിക്കുമായിരുന്നുവെങ്കിലും വീട്ടില്‍ വന്നിരുന്ന് കരയും. അങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ് അമ്മ എന്നെ ജിമ്മില്‍ കൊണ്ടുപോയി ചേര്‍ത്തത്. പതിമൂന്നാം വയസ്സില്‍ ജിമ്മില്‍ എത്തി. പതിനഞ്ചാം വയസ്സില്‍ മിസ്റ്റര്‍ കോട്ടയമായി. അതൊരു വലിയ അച്ചീവ്മെന്റ് ആയിരുന്നു
മോഡലിങ് ചെയ്യണം എന്നൊക്കെയായിരുന്നു ആഗ്രഹം. അതിന് വേണ്ടി ശ്രമിയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ജപ്പാനില്‍ നിന്ന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നത്. ഹിരയാമ എന്ന അസുഖം! എന്റെ ശരീരത്തിന്റെ വലത് ഭാഗം തളര്‍ന്ന് പോകുന്ന അവസ്ഥയാണ്. നോക്കിയാല്‍ കാണാന്‍ എന്റെ വലതുകൈയ്ക്ക് വലുപ്പം കുറവാണ്. അതൊരു വല്ലാത്ത സ്റ്റേജ് ആയിരുന്നു. ബന്ധുക്കളൊക്കെ സഹതാപത്തോടെ വീട്ടില്‍ വന്ന് കൈയ്യില്‍ കാശ് വച്ചു തന്ന് പോകും. കരയണോ ചിരിക്കണോ എന്നറിയില്ല. ഡിപ്രഷന് ആണോ എന്നൊന്നും തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ല.ജീവിതം തന്നെ വെറുത്തു തുടങ്ങിയ സ്റ്റേജ് ആയിരുന്നു അത്. ഇതിന്റെ ഒരു പ്രശ്നം എന്താണെന്നു വച്ചാല്‍, ഇതിന് മരുന്നില്ല, കൃത്യമായ ചികിത്സയും ഇല്ല. അതൊക്കെ ആയപ്പോള്‍ ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോ എന്ന് തോന്നി. ആ ഒരു ഘട്ടം വരെ എത്തിയിരുന്നു. പക്ഷേ എന്റെ വില തിരിച്ചറിഞ്ഞ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോഴാണ്, യെസ് ഞാനൊരു സൂപ്പര്‍ ഹീറോ ആണെന്ന് സ്വയം വിശ്വസിച്ചത്. അതിന് ശേം ഫിസിയോ തെറാപ്പി ചെയ്യാന്‍ തുടങ്ങി. അതോടെയാണ് മാറ്റം വന്നത്.
ശരീരത്തെ കുറിച്ചും, രോഗത്തെ കുറിച്ചും ഡയറ്റിനെ കുറിച്ചും എല്ലാം പഠിച്ചു. അതിന് ശേഷം കൂടുതല്‍ പരിശ്രമിച്ചു. ഈ അസുഖം വച്ച് മിസ്റ്റര്‍ കേരളയാകാന്‍ എനിക്ക് സാധിച്ചു. ആറ് മാസത്തോളം ഞാന്‍ വീട്ടില്‍ അടച്ചിട്ടതിനെ കുറിച്ചോ എനിക്ക് ഈ രോഗാവസ്ഥ ഉള്ളതിനെ കുറിച്ചോ എന്റെ ഫാമിലിയ്ക്ക് അല്ലാതെ സുഹൃത്തുക്കള്‍ക്കോ, മോഡലിങ് ഇന്റസ്ട്രിയിലുള്ളവര്ക്കോ അറിയില്ല. ഇപ്പോള്‍ ഞാനിത് പറയുന്നത് സിംപതിയ്ക്കോ, വോട്ട് കിട്ടാനോ അല്ല. എന്നെ പോലെ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്ക് ഒരു അതിജീവനം ഉണ്ടാവാന്‍ വേണ്ടിയാണ്