അര്ജുന് സോമശേഖരും സൗഭാഗ്യ വെങ്കിടേഷെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഈ അടുത്താണ് ഇവര്‍ അച്ഛനുമമ്മയും ആയത്. ഒരു പെണ്‍കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. സൗഭാഗ്യ താന്‍ അമ്മയാവാന്‍ പോവുന്നു എന്ന് അറിഞ്ഞത് മുതല്‍ തന്റെ വിശേഷം പങ്കുവച്ച് പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. നിറവയറുമായി ഡാന്‍സ് ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ എല്ലാം വൈറലായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാന്‍ ഏറെ താല്പര്യമുള്ള വ്യക്തികള്‍ ആണ് ഇവര്‍ രണ്ടുപേരും. സൗഭാഗ്യ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും അര്‍ജുനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഗര്‍ഭകാലം അടച്ചു മൂടി റൂമില്‍ ഇരിക്കാതെ ആഘോഷമാക്കണം എന്നാണ് ഇവര്‍ പറയുന്നത് . അതിനാല്‍ തന്നെ സൗഭാഗ്യ തന്റെ ഗര്‍ഭകാലം ശരിക്കും സന്തോഷത്തോടെ ആഘോഷിച്ചു എന്ന് തന്നെ പറയാം. കുഞ്ഞു ജനിച്ചപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.
മകള്‍ സുദര്ശനക്കൊപ്പം ഉള്ള വീഡിയോയും താരങ്ങള്‍ ഷെയര്‍ ചെയ്തു. കഴിഞ്ഞദിവസം കുഞ്ഞിനെ എടുത്തുകൊണ്ട് അര്ജുന് ഒരു ഹിന്ദി പാട്ടിനു ചുവടുവെച്ചിരുന്നു. വളരെ ശ്രദ്ധാപൂര്‍വ്വമാണ് അര്ജുന് ഓരോ സ്റ്റെപ്പും മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിന് താഴെ അനുകൂലിച്ചും അതുപോലെ വിമര്‍ശിച്ചു നിരവധിപേരാണ് വന്നത്. ഒടുവില്‍ ഇതില്‍ ഒരാള്‍ക്ക് ചുട്ടമറുപടിയും അര്ജുന് കൊടുത്തു.
പ്രെഗ്നന്റ് സെര്‍വിക്കല്‍ പൈന്‍ ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കരുത്, അത് വിഡ്ഡിത്തമാണെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. ഇതിന് അര്ജ്ജുന് മറുപടിയും കൊടുത്തു. എന്റെ കുഞ്ഞാണെന്നും, ഇത് എന്റെ പേജാണെന്നും, എനിക്കിഷ്ടമുള്ളത് ചെയ്യും, താനിത് ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഒന്നും വേണ്ട, കാണാത്ത മട്ടില്‍ സ്ക്രോള്‍ ചെയ്ത് പൊയ്ക്കോളു എന്നാണ് അര്ജുന് മറുപടി കൊടുത്തത്.