മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പര എന്റെ മാനസപുത്രിയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അര്‍ച്ചന ശ്രദ്ധിക്കപ്പെട്ടത്. ഇതില്‍ ഗ്ലോറി എന്ന താരത്തിന്റെ കഥാപാത്രം ഇന്നും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടെ സംസാരവിഷയം ആവാറുണ്ട്. അഭിനേത്രി എന്നത് പോലെ മികച്ചൊരു നര്‍ത്തകി കൂടിയാണ് അര്‍ച്ചന. വേറിട്ട ചുവടുകള്‍ പരീക്ഷിച്ച് വേദികളിലും താരം എത്താറുണ്ട്.
ഇതിനിടെ ബിഗ് ബോസ് സീസണ് വണ്ണിലും അര്‍ച്ചന എത്തിയിരുന്നു. ഷോയില്‍ 91 ദിവസം വരെ തുടരാന്‍ താരത്തിന് കഴിഞ്ഞു. ബിഗ് ബോസില്‍ നിന്ന് പുറത്തു വന്ന അര്‍ച്ചന വീണ്ടും മിനിസ്ക്രീനില്‍ സജീവമാവുകയായിരുന്നു. താരം കൂടുതലും ചെയ്തത് നെഗറ്റീവ് കഥാപാത്രങ്ങള്‍ തന്നെയാണ്. രണ്ടാം വരവിലും അതേ കഥാപാത്രങ്ങള്‍ തന്നെയാണ് അര്‍ച്ചന തിരഞ്ഞെടുത്തത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിലും അര്‍ച്ചന സ്വപ്ന എന്ന കഥാപാത്രത്തില്‍ എത്തിയിരുന്നു. സീരിയലിന്റെ പകുതിയില്‍ നിന്ന് വന്ന അര്‍ച്ചന പിന്നീട് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ സ്വപ്നക്ക് പകരം മറ്റൊരാള്‍ എത്തുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന ചില ചിത്രമാണിത് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചത്. ഇതോടെ ഇനി തിരിച്ചു കേരളത്തിലേക്ക് ഇല്ലേ എന്ന് ആരാധകര്‍ ചോദിച്ചു തുടങ്ങി. കേരളം വിട്ടതാണോ , എന്നാണ് ഇനി നാട്ടിലേക്ക് , നാട്ടിലേക്ക് വരുന്നില്ലേ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയോ എന്നിങ്ങനെയുള്ള നിരവധി ചോദ്യമാണ് അര്‍ച്ചനയുടെ ചിത്രത്തിനു താഴെ വരുന്നത്. എല്ലാത്തിനും യാ എന്ന ഒറ്റ വക്ക് മറുപടിയാണ് അര്‍ച്ചന കൊടുത്തത്.
അതേസമയം ബിഗ് ബോസ് സീസണ് വണ്ണിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. ബിഗ് ബോസില്‍ വന്നതിനുശേഷമാണ് അര്‍ച്ചനയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞതും. ഇതിനു ശേഷം താരത്തിന് ആരാധകരും ഏറെയായി. ഗെയിമില്‍ എല്ലാം , മികച്ച വിജയം നേടാന്‍ ഇവിടെനിന്ന് അര്‍ച്ചനയ്ക്ക് സാധിച്ചിരുന്നു. അങ്ങനെ ബിഗ്ബോസ് വീട്ടില്‍ 91 ദിവസം അര്‍ച്ചന തുടരുക ഉണ്ടായി.