മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അപർണ ബാലമുരളി. മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം നായികയായി അരങ്ങേറുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ പ്രശംസകൾ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. പിന്നീട് അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തമിഴ് സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സൂറരായി പോട്രു എന്ന ചിത്രത്തിലും നായികയായി എത്തുന്നത് അപർണ ബാലമുരളി ആയിരുന്നു.
അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. നടിയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടു. ടോവിനോ തോമസ് ആയിരുന്നു തീവണ്ടിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ടോവിനോ തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൽക്കി എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ സംയുക്ത മേനോൻ അവതരിപ്പിച്ചു. ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്.
ഈ രണ്ടു നടിമാരും തമ്മിലൊരു ബന്ധമുണ്ട്. അതെന്താണെന്ന് നിങ്ങൾക്കറിയുമോ? രണ്ടുപേരുടെയും പിറന്നാൾ ഒരു ദിവസമാണ് വരുന്നത്. ഓഗസ്റ്റ് 26 ആം തീയതി ആണ് രണ്ടുപേരുടെയും പിറന്നാൾ. അതായത് കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരുടെയും പിറന്നാൾ എന്ന് ചുരുക്കം. രണ്ടുപേരും പരസ്പരം പിറന്നാളാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇവർക്കു പുറമേ ധാരാളം പ്രേക്ഷകർ ആയിരുന്നു നടിമാർക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയത്.
സംയുക്തയുടെ തുറന്നാൽ സംയുക്ത മറന്നുപോയിരുന്നു. അപർണ ആയിരുന്നു ഈ വിവരം സംയുക്തയെ വിളിച്ച് അറിയിച്ചത്. ഇതിനുള്ള നന്ദിയും സംയുക്ത തുറന്നു പറഞ്ഞു. സംയുക്ത തന്നെയായിരുന്നു ഈ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിച്ചത്.