ജീവ ജോസഫും ഭാര്യ അപർണ തോമസും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ്. ടെലിവിഷൻ ഷോയിൽ അവതാരകരായി എത്തിയാണ് ഇവർ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. വിവാഹത്തിനു ശേഷവും താരങ്ങൾ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുകയാണ്.
മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോയാണ് ദമ്പതിമാർ ഒന്നിച്ച് ഹോസ്റ്റ് ചെയ്യുന്നത്. സി കേരളം ചാനലിൽ ആണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. വലിയ തോതിലുള്ള ജനപ്രീതിയുണ്ട് ഈ ഷോയ്ക്ക്. ഈ വാലൻ്റൈൻസ് ദിനത്തിൽ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇരുവരും.
ഈ ചോദ്യങ്ങൾക്ക് അപർണയും ഇതേ ഉത്തരങ്ങളാണ് നൽകിയത്. കല്യാണ ദിവസം അപർണ തലകറങ്ങി വീണത് മറക്കാൻ പറ്റാത്ത ഓർമ്മ ആണെന്നും ജീവ പറഞ്ഞു. ഫുഡ് പോലും കഴിക്കാതെയാണ് മണ്ഡപത്തിൽ അപർണ എത്തിയത്. ആദ്യമായാണ് ഇരുവരും ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.
ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രണയിക്കുന്ന സമയത്ത് ഉണ്ടായ 2 ഓർമ്മകൾ എന്ന ചോദ്യത്തിനാണ് ആണ് ഇവർ ഉത്തരം പറഞ്ഞത്. ജീവയാണ് ആദ്യം ഉത്തരം നൽകിയത്. ഷൂട്ടിന് പോയപ്പോൾ കാറിലിരുന്ന് ആദ്യ ചുംബനം നൽകി. പിന്നെത്തെ ഓർമ്മ എൻറെ വീട്ടിലേക്ക് ആദ്യമായി അപർണ കൂട്ടിക്കൊണ്ടു പോയതാണ്.