കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാൻ ഇരിക്കുകയാണ്. മെയ് മാസം ആയിരിക്കും തിരഞ്ഞെടുപ്പ് എന്നാണ് ഇലക്ഷൻ കമ്മീഷൻ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും അടുത്ത കുറച്ചു മാസക്കാലം കേരളത്തിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാകുമെന്ന് തീർച്ച. സിനിമയിൽ നിന്നും നിരവധി താരങ്ങൾ കോൺഗ്രസിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്.
മിമിക്രി താരമായി ടെലിവിഷനിലൂടെ വളർന്നു, പിന്നീട് സിനിമയിൽ തിളങ്ങിനിൽക്കുന്ന ധർമ്മജൻ ആണ് ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കോൺഗ്രസ് നേതൃത്വവും ഇതിനെ പിന്തുണച്ചു. പിന്നീട് രമേശ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിലേക്ക് ഔദ്യോഗികമായി കടന്നുവന്നു. സിനിമ മേഖലയിൽ നിന്നും ഇനിയും ഒരുപാട് താരങ്ങൾ കോൺഗ്രസിൽ ചേരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. നിരവധി താരങ്ങളുടെ പേരാണ് ഇത്തരത്തിൽ പറഞ്ഞുകേൾക്കുന്നത്.
അതിൽ പ്രധാനപ്പെട്ട ഒരു പേരാണ് നടി അനുശ്രീയുടെത്. മലയാള സിനിമയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന താരങ്ങളിലൊരാളാണ് അനുശ്രീ. മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ അടിമാലിയിൽ ഒരാളാണ് താരം. ഇപ്പോൾ അനുശ്രീ കോൺഗ്രസിലേക്ക് കടന്നുവരുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ഒരു അടിസ്ഥാനവുമില്ലാതെ ആണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് താരം തന്നെ രംഗത്ത് വന്നു.
ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “ഈ ആൾക്കാർക്ക് ഒന്നും വേറെ പണിയില്ലേ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ്. വേറെ ന്യൂസ് ഒന്നും കിട്ടിയില്ലേ? കഷ്ടം” – ഇതായിരുന്നു താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നടത്തിയ പ്രതികരണം. ഇതോടെ ഒരു അഭ്യൂഹത്തിന് തിരശീല വീഴുകയാണ്. ഇതുപോലെ വേറെയും ഒരുപാട് ആളുകൾ വരുന്ന ദിവസങ്ങളിൽ കോൺഗ്രസിലേക്ക് ചേക്കേറും എന്ന തരത്തിൽ പ്രചരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയുവാൻ ഇനിയും കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.