Film News

സുശാന്തിന് സിനിമയിൽ ഒരു വേഷം കൊടുക്കണമെന്ന് മരിക്കുന്നതിന് മൂന്നാഴ്ച മുൻപ് വരെ അപേക്ഷിച്ചു മാനേജർ.. സുശാന്ത് “കുഴപ്പക്കാരനായ വ്യക്തി” എന്നു സംവിധായകന്റെ മറുപടി

ഇന്ത്യൻ സിനിമാലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മരണവാർത്തയാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെത്. സിനിമയിൽ തനിക്ക് അവസരം കുറഞ്ഞു വരുന്നതിനാലും തന്നെ ഒതുക്കാൻ ബോളിവുഡിലെ പ്രബല ശക്തികൾ ശ്രമിക്കുന്നുണ്ട് എന്ന കാരണത്താലും ആണ് സുശാന്ത് ആത്മഹത്യ ചെയ്തത്. തുടർന്ന് നെപ്പൊട്ടിസം, ഡിപ്രഷൻ അടക്കമുള്ള വിഷയങ്ങൾ വലിയ ചർച്ചയായി എങ്കിലും ഇപ്പോൾ വാർത്തകളെല്ലാം നടി റിയ ചക്രവർത്തിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

- Advertisement -

എന്നാൽ കൂടുതൽ സങ്കടപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സുശാന്ത് മരിക്കുന്നതിനു മൂന്നാഴ്ച മുൻപ് പോലും സുശാന്തിന്റെ മാനേജർ ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിനെ ബന്ധപ്പെട്ട് സുശാന്തിന് ഒരു വേഷം നൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ മറ്റു പല കാരണങ്ങളാൽ വേഷം നൽകാൻ സാധിക്കുകയില്ല എന്നായിരുന്നു അനുരാഗ് കശ്യപ് നൽകിയ മറുപടി. സുശാന്ത് “കുഴപ്പക്കാരൻ ആയ വ്യക്തി” ആണ് എന്നായിരുന്നു അനുരാഗ് കശ്യപ് നൽകിയ മറുപടി. ഈ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് സംവിധായകൻ തന്നെയാണ് ഇപ്പോൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

“നടന്മാർക്ക് വേണ്ടി അവസരങ്ങൾ ചോദിച്ചു നിർബന്ധിക്കുന്നത് താങ്കൾക്ക് ഇഷ്ടമല്ല എന്നറിയാം. പക്ഷേ ഞാനിപ്പോൾ അങ്ങനെ ചെയ്യുന്നതിൽ താങ്കൾക്ക് വിരോധമില്ല എന്ന് കരുതുന്നു..
താങ്കൾ ചെയ്യാനിരിക്കുന്ന സിനിമകളിൽ സുശാന്തിനെ ഭാഗമാകുവാൻ സാധിക്കുമെങ്കിൽ അത് വലിയ കാര്യമാണ്..
ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങൾ രണ്ടുപേരും ഒരുമിക്കുന്നത് കാണാൻ ഞാൻ ഏറെ താല്പര്യപ്പെടുന്നു.” – ഇതായിരുന്നു സുശാന്തിന്റെ മാനേജർ അനുരാഗ് കശ്യപിന് അയച്ച സന്ദേശം.

ഇതിന് അനുരാഗ് കശ്യപ് നൽകിയ മറുപടി ഇപ്രകാരമാണ്, “അവൻ വളരെ കുഴപ്പക്കാരൻ ആയ വ്യക്തിയാണ്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ എനിക്ക് അവനെ അറിയാം”. ഇത്രയും മാത്രമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. എന്തുകൊണ്ടാണ് സുശാന്തിനെ കുഴപ്പക്കാരൻ ആയ വ്യക്തി എന്ന് വിശേഷിപ്പിച്ചത് എന്ന് അനുരാഗ്‌ വെളിപ്പെടുത്തിയിട്ടില്ല.

 

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

2 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

2 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

2 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

4 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

4 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

5 hours ago