മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുപമ അരങ്ങേറിയത്. ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ ആയിരുന്നു അനുപമ അവതരിപ്പിച്ചത്. പ്രേമം സൂപ്പർ ഹിറ്റ് ആയി എന്നു മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. തുടർന്ന് മലയാളത്തിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു അനുപമ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുപമ അവതരിപ്പിച്ചു.
മലയാളം വിട്ടു കഴിഞ്ഞാൽ പിന്നെ മലയാളത്തിൽ തിരിഞ്ഞു നോക്കാറില്ല പല നടിമാരും. തമിഴിലും തെലുങ്കിലും അഭിനയിച്ചു അവസാനം ഫീൽഡ് ആകുമ്പോൾ ആയിരിക്കും മലയാളത്തിലേക്ക് തിരിച്ചു വരിക. എന്നാൽ അതും അങ്ങനെ ആയിരുന്നില്ല. ഭാഷ ഏതായാലും കഥാപാത്രം മികച്ചത് ആണോ അല്ലയോ എന്ന് മാത്രമായിരുന്നു അനുപമ നോക്കിയിരുന്നത്. ഇപ്പോൾ അഭിനയം മാത്രമല്ല സംവിധാന രംഗത്തേക്കും കടക്കാൻ ഒരുങ്ങുകയാണ് അനുപമ. പല സിനിമകളുടേയും അസിസ്റ്റൻറ് ഡയറക്ടറായി അനുപമ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അനുപമയുടെ പുതിയ ഒരു ചിത്രം വരാൻ ഒരുങ്ങുകയാണ്.
18 പേജസ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. നിഖിൽ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പലനാടി സൂര്യ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുകുമാർ ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ചിത്രം ഒരു റൊമാൻസ് ത്രില്ല് ആയിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അനുപമ പരമേശ്വരൻ പുറത്തുവിട്ടിരിക്കുന്നത്. 18 പേജുള്ള തങ്ങളുടെ ജീവിതത്തിലെ ആദ്യ പേജ് ആണ് ഇത് എന്നാണ് അനുഭവം ഇതിനെ വിശേഷിപ്പിക്കുന്നത്.
സുകുമാർ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. തെലുങ്കിലെ മുൻനിര സംവിധായകരിൽ ഒരാളാണ് സുകുമാർ. അല്ലു അർജുൻ നായകനാകുന്ന പുഷ്പ എന്ന ചിത്രമൊരുക്കുന്നത് സുകുമാർ ആണ്. ഇതിനു മുൻപ് രാംചരൻ തേജ അഭിനയിച്ച രംഗസ്ഥലം എന്ന ചിത്രം ഒരുക്കിയതും സുകുമാർ ആയിരുന്നു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരുന്നു രംചരൻ തേജ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.