മലയാള സിനിമയിലെ ഇപ്പോഴത്തെ ശാലിനസുന്ദരി നടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ ഉള്ളു അനു സിതാര. തനി നാടന്‍ വേഷം ഇന്നും അതുപോലെ കാത്തുസൂക്ഷിക്കുന്ന നടികൂടിയാണ് അനു സിതാര. വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം അനുവിനെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ ഒരു നല്ല നര്ത്തകികൂടിയണ് അനു.
സിനിമയ്ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാസ് വഴി നൃത്തം പഠിപ്പിക്കുകയും ചെയുന്നുണ്ട് നടി. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലും ഷേയര് ചെയാറുണ്ട്. അനുവിന്റെ കുടുംബവും ഒരു കലാകുടുംബമാണ്. ഇതിന് ഉത്തമ ഉദാഹരണം ആണ് താരത്തിന്റെ അനിയത്തി അനു സൊനാര. സഹോദരി അനു സൊനാരയുടെ പാട്ടും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിയ്ക്കാറുണ്ട്.
ഇപ്പോള്‍ അനിയത്തിയുടെ പാട്ടും ചേച്ചിയുടെ ഡാന്‍സുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ പൊടിപാറണ തേരാണേ ആഘോഷത്തേരാണേ എന്ന പാട്ട് സഹോദരി ആലപിക്കുമ്പോള്‍ രണ്ടു പേരും പാട്ടിനനുസരിച്ച് ചുവടുവെക്കുകയാണ്. മിഡ് നൈറ്റ് ഫണ്‍ എന്ന് ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായത്.
ഇടയ്ക്കിടെ സഹോദരിയ്ക്ക് ഒപ്പമുള്ള ഡാന്‍സ് വീഡിയോയുമായും താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈ അടുത്തായി ബാണാസുര സാഗറിന് സമീപത്ത് നിന്നും പകര്‍ത്തിയ ഡാന്‍സ് വീഡിയോയും വൈറലായിരുന്നു. യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. വെള്ളത്തില്‍ ഇറങ്ങി നിന്നാണ് അനു സിതാര നൃത്തം ചെയ്യുന്നത്. ഭര്‍ത്താവ് വിഷ്ണു പ്രസാദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
വയനാട്ടുകാരിയായ അനു ലോക്ഡൗണ്‍ സമയത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. തന്റെ വീടും പരിസരവും ഒപ്പം നാടിന്റെ ഭംഗിയുമെല്ലാം വ്ളോഗിലൂടെ അനു കാണിച്ചിരുന്നു. തീര്‍ത്തും പച്ചപ്പ് തീര്‍ത്ത മലനിരകളും കുന്നിന്ചെരുവുകളുമെല്ലാം താരം വീഡിയോയില്‍ അതേപടി പകര്‍ത്തി ഷേയര് ചെയാറുണ്ട്. ഇടയ്ക്കി അനിയത്തിയുടെ പാട്ടും വ്ളോഗില്‍ ചേര്‍ക്കാറുണ്ട്.
2013ലാണ് അനു സിനിമയിലേക്ക് വരുന്നത്. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം, തുടര്‍ന്ന് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് നടിയ്ക്ക് നിരവധി ഓഫറുകളും വരാന്‍ തുടങ്ങി. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.