മലയാളത്തിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അജഗജാന്തരം. അതിഗംഭീര ആക്ഷൻ സീക്വൻസുകൾ ആണ് ചിത്രത്തിൽ ഉള്ളത് എന്നാണ് സൂചന. ആൻറണി വർഗീസ് ആണ് ചിത്രത്തിൽ നായകൻ. ഇദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ഇത്. വളരെ വ്യത്യസ്തമായ ഒരു കഥാതന്തുവാണ് ചിത്രത്തിനുള്ളത്. ആന ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകനു ടിനു പാപ്പച്ചൻ. ആനയും ആയിട്ടുള്ള ഷൂട്ട് വലിയ ടാസ്ക് ആയിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ആന ഒരു വന്യ ജീവിയാണ് എന്തുതന്നെ പറഞ്ഞാലും. എന്നാൽ ഷൂട്ടിങ്ങിനു മുമ്പ് ഇത് വലിയൊരു പ്രശ്നമായി തോന്നിയില്ല. പക്ഷേ ലൊക്കേഷനിൽ ആന എത്തിയപ്പോൾ അതിൻറെ ബുദ്ധിമുട്ട് മനസ്സിലായി തുടങ്ങി.
ആനയെ വെച്ച് മുൻപ് ഷൂട്ട് ചെയ്യാത്തതിനാൽ അതിനെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഇതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നായിരുന്നു കണ്ടപ്പോൾ ആദ്യം ചിന്തിച്ചത്. ഫൈറ്റിൽ ഒക്കെ ആനയുണ്ട്. അങ്ങനെ പല കാര്യങ്ങൾ ആയി ചിത്രീകരണം നീണ്ടു പോയി. നമ്മൾ ആനയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നമ്മൾ പറയുന്നതുപോലെ കൃത്യം അത് ചെയ്യില്ലല്ലോ. ആന ചെയ്യുന്നത് നമ്മൾ ഷൂട്ട് ചെയ്യും എന്നതായിരുന്നു സ്ഥിതി. പെപ്പെയ്ക്ക് ആനയും ആയുള്ള സീൻ ഷൂട്ട് ചെയ്യാൻ ചെറിയ പേടി ഉണ്ടായിരുന്നു. മറ്റൊരു പാപ്പാൻ കിച്ചുവാണ്. അവർക്ക് സ്വന്തമായി ആന ഒക്കെ ഉണ്ടായിരുന്നു. അതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
ചിത്രത്തിലെ ഒരു ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒള്ളുള്ളുരു എന്ന ഗാനത്തിൻറെ സൈ ട്രാൻസ് മിക്സ് ആയിരുന്നു ഇത്. ഇത് ട്രെൻഡിങ് ആവുകയും ചെയ്തു. ആരാധകർ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.