Film News

കയ്യില്‍ സ്റ്റിച്ച് ഇട്ടത് ഓര്‍ക്കാതെ ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു”; മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശം പങ്കുവച്ച് ആന്റണി പെപ്പെ

ചിദംബരം സംവിധാനം ചെയ്ത് പുറത്ത് എത്തിയ പുതിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

- Advertisement -

ചിത്രത്തിന് സോഷ്യൽ മീഡിയ നിറയെ പ്രശംസകൾ ആണ്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്.

ഇതിനിടയില്‍ ഇപ്പോഴിത ചിത്രം കണ്ട ആവേശം പങ്കുവയ്ക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്.

‘ മഞ്ഞുമ്മല്‍ ബോയ്‌സ് ‘… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല എന്നാണ് താരം പറയുന്നത്.

ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു എന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരത്തിന്റെ കുറിപ്പ്-

‘ മഞ്ഞുമ്മല്‍ ബോയ്‌സ് ‘… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല…

ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്‌സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു????… എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റും.

അതേസമയം റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും കുതിപ്പ് നടത്തുകയാണ്.

മലയാളത്തില്‍ കൂടാതെ തമിഴിലും ചിത്രം വന്‍ വിജയം നേടിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പല ഷോകളും ഹൗസ് ഫുള്ളാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു.

Abin Sunny

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

2 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

2 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

3 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

4 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

4 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

16 hours ago