മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആൻറണി പെരുമ്പാവൂർ. മലയാളത്തിലെ ഏറ്റവും കൂടുതൽ പണംവാരി സിനിമകളെല്ലാം തന്നെ ആൻറണിയുടെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ് നിർമ്മിച്ചത്. നരസിംഹം എന്ന സിനിമയിലൂടെ ആയിരുന്നു ഇവർ തുടങ്ങിയത്. പിന്നീട് മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ആൻറണി പെരുമ്പാവൂർ നിർമ്മിച്ചു. മോഹൻലാലിൻറെ ഡ്രൈവർ ആയിട്ടാണ് ആൻറണി സിനിമ ജീവിതം ആരംഭിച്ചത്. ഇന്ന് മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ആൻറണി പെരുമ്പാവൂർ അറിയപ്പെടുന്നത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മരക്കാർ എന്ന ചിത്രമാണ് ആൻറണി പെരുമ്പാവൂർ നിർമ്മിച്ച അവസാന ചിത്രം.
ഇപ്പോൾ ഇദ്ദേഹത്തെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. 30 വർഷത്തിനു ശേഷമാണ് ഈ വാർത്ത വരുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. കിലുക്കം എന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആൻറണി പെരുമ്പാവൂർ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ആൻറണി പെരുമ്പാവൂർ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു സിനിമകളിൽ മുഴുനീള കഥാപാത്രങ്ങളായി ആൻറണി പെരുമ്പാവൂർ എത്തിയിട്ടുണ്ട് – ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ആയിരുന്നു ഇതിൽ. പ്രണവ് മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
ദൃശ്യം 2 ആണ് ആൻറണി പെരുമ്പാവൂർ ഒരു മുഴുനീള കഥാപാത്രമായി എത്തിയ മറ്റൊരു ചിത്രം. മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിത്തു ജോസഫ് ആയിരുന്നു സിനിമയുടെ സംവിധാനം നിർവഹിച്ചത്. ആൻറണി എന്ന പേരിൽ തന്നെയാണ് ആൻറണി പെരുമ്പാവൂർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആൻറണി ആയിരുന്നു സിനിമയുടെ നിർമ്മാതാവ് എന്ന പ്രത്യേകതയുമുണ്ട്. എന്തൊക്കെയായാലും ആൻറണിയെ തേടി ആ സന്തോഷ വാർത്ത ഇപ്പോൾ വന്നിരിക്കുകയാണ്. എന്താ ഇത്രയും വൈകിയത് എന്നാണ് ആളുകൾ ഇപ്പോൾ ചോദിക്കുന്നത്.
ആൻ്റണി അമ്മ എന്ന താര സംഘടനയിൽ അംഗത്വമെടുത്തു. ഞായറാഴ്ച കൊച്ചിയിൽ വച്ചു നടന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു ആൻറണി സംഘടനയിൽ അംഗത്വമെടുത്തത്. ഏകദേശം 26 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ആൻറണി പെരുമ്പാവൂർ. ഇതുകൂടാതെ ഇനി റിലീസ് ചെയ്യാൻ പോകുന്ന ബ്രോ ഡാഡി എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം പൃഥ്വിരാജ് ആണ് സംവിധാനം ചെയ്യുന്നത്.