മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. 2006 വർഷത്തിലായിരുന്നു ഷോ ആരംഭിക്കുന്നത്. എങ്കിലും നാലാമത്തെ സീസൺ മുതലാണ് പരിപാടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് സംഗീത മേഖലയിൽ തിളങ്ങുന്ന പലരും ഈ പരിപാടിയിലൂടെ വന്നവർ ആയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നിരവധി ഗായകർ ആയിരുന്നു വിധികർത്താക്കളായി എത്തിയിരുന്നത്. ഇന്നും ഈ പരിപാടിയും അതിലെ മത്സരാർഥികളും സംഭവങ്ങളും എല്ലാം തന്നെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമാണ്.
ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജു ജോസഫ്. ശരത്, കെ എസ് ചിത്ര, എംജി ശ്രീകുമാർ എന്നിവർ ആയിരുന്നു ഈ സീസണിലെ വിധികർത്താക്കൾ. നാലാമത്തെ സീസൺ ആയിരുന്നു ഇത്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഞ്ചു. നാലാം സ്ഥാനമാണ് അഞ്ജുവിനെ ലഭിച്ചത്. ഇപ്പോൾ ഷോയിലൂടെ കിട്ടിയ ഒരു സമ്മാനത്തെ കുറിച്ചും ഞെട്ടിച്ച ഒരു സംഭവത്തെ കുറിച്ചും പറയുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഞ്ചു ജോസഫ് ഈ കാര്യങ്ങളെല്ലാം തന്നെ വെളിപ്പെടുത്തിയത്.
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം കോൺഫിഡൻസ് നല്ലരീതിയിൽ വർദ്ധിച്ചു എന്നാണ് അഞ്ചു പറയുന്നത്. കൂടാതെ ഒരുപാട് തെറ്റുകൾ പഠിക്കുവാൻ കഴിഞ്ഞു എന്നും താരം പറയുന്നു. ഇതിനു പുറമേ കെ എസ് ചിത്ര, എം ജി ശ്രീകുമാർ, ശരത് എന്നിവരുടെ മുൻപിൽ പാടാൻ കഴിഞ്ഞത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. ഈ പരിപാടി തന്നെ സംബന്ധിച്ച് ജീവിതം മാറ്റിമറിച്ച ഒന്നായിരുന്നു. ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത് ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലൂടെ തന്നെയാണ്.
പരിപാടിയിലൂടെ ലഭിച്ച ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് അഞ്ചു പറയുകയാണ്. ആ സമ്മാനം തനിക്ക് ഗ്രാമി പുരസ്കാരത്തിന് തുല്യമായിരുന്നു എന്നും താരം പറയുന്നു. ഗായിക കെഎസ് ചിത്ര ആണ് ഈ സമ്മാനം നൽകിയത്. “ചിത്ര ചേച്ചി ആലപിച്ച ചന്തം കാളിന്ദി നാദം എന്ന ഗാനം അഞ്ജുവും മറ്റൊരു മത്സരാർത്ഥി ആയിരുന്ന ശിഖയും ചേർന്ന് പാടിയിരുന്നു. ഇതിനുശേഷം ചിത്ര ചേച്ചി ഞങ്ങളെ രണ്ടുപേരെയും വന്നു കെട്ടിപ്പിടിക്കുക ആയിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ചിത്രചേച്ചി കയ്യിൽ കിടന്ന രണ്ട് സ്വർണ്ണവള സമ്മാനമായി തന്നു. അത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വിലമതിക്കാൻ ആവാത്ത സമ്മാനമാണ്. ഞങ്ങൾക്ക് ഗ്രാമി പുരസ്കാരം കിട്ടിയത് പോലെ ആയിരുന്നു അത്” – അഞ്ചു കൂട്ടിച്ചേർത്തു.
ഷോ കാണണം ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും താരം പറയുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു പരിപാടിയിലെ എല്ലാ മത്സരാർത്ഥികൾക്കും ലഭിച്ചത്. ഞങ്ങൾ പുറത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിയും. ഒരിക്കൽ പുറത്തുവച്ച് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സ്ത്രീ എനിക്ക് നേരെ വന്നു. എന്നിട്ട് അവർ നല്ല രീതിയിൽ ദേഷ്യപ്പെട്ടു. അവരുടെ പ്രിയപ്പെട്ട മത്സരാർത്ഥി പുറത്തുപോവുകയും ഞാൻ ഇൻ ആവുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ആയിരുന്നു അവർ ദേഷ്യപ്പെട്ടത് – അഞ്ചു അഭിമുഖത്തിൽ പറയുന്നു.