Film News

പ്രേക്ഷകനെ സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിപ്പിക്കാതെ നല്ല സിനിമ ചെയ്യണം; അഞ്ജലി മേനോന്റെ പേര് എടുത്ത് പറയാതെ വിമര്‍ശനവുമായി ദിലീപ് സിനിമയുടെ സംവിധായകന്‍, നിരൂപണ വിഷയത്തില്‍ പരസ്പരം അടിച്ച് സിനിമ പ്രവര്‍ത്തകര്‍

സിനിമ നിരൂപണത്തെ കുറിച്ച് സംവിധായിക അഞ്ജലി മേനോന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കാണ് വഴി വച്ചിരിക്കുന്നത്. സിനിമയിലെ ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നായിരുന്നു അഞ്ജലി പറഞ്ഞത്.

- Advertisement -

ഇതിന് പിന്നാലെ സംവിധായികയെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്.വിഷയത്തില്‍ സിനിമ പ്രവര്‍ത്തകര്‍ തന്നെ രണ്ട് പക്ഷത്താണ്. വിഷയത്തില്‍ പരസ്പരം വിമര്‍ശനം ഉന്നയിക്കുകയാണ് സിനിമ പ്രവര്‍ത്തകര്‍.

ഞാന്‍ സിനിമ പ്രേക്ഷകനാണ്.അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാന്‍-എന്നായിരുന്നു സംവിധായകന്‍ ജൂഡ് കുറിച്ചത്. .

ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ കെപി വ്യാസന്‍. പ്രേക്ഷകനെ സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിപ്പിക്കാന്‍ നില്‍ക്കാതെ നല്ല സിനിമ ചെയ്യാന്‍ ശ്രമിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യേണ്ടത് എന്നാണ് കെപി വ്യാസന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വ്യാസന്റെ വിമര്‍ശനം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;പുറത്തിറങ്ങുന്നത് വരെ മാത്രമാണ് സിനിമ സംവിധായകന്റേത്, നിര്‍മ്മാതാവിന്റെത്, നായകന്റേത്, നായികയുടേത്, മറ്റ് അണിയറ പ്രവര്‍ത്തകരുടേത്, റിലീസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആ ചിത്രം പ്രേക്ഷകന്റേതാണ്, നൂറും ഇരുന്നൂറും 300 രൂപ(അതിലധികവും)കൊടുത്ത് അവന്‍ കാണുന്ന സിനിമയെക്കുറിച്ച് അവന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ അവന്‍ എന്തിന് സിനിമ കാണാന്‍ വരണം? പ്രേക്ഷകന്‍ ഇല്ലാതെ പിന്നെ എന്ത് സിനിമ?

പ്രേക്ഷകനെ സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിപ്പിക്കാന്‍ നില്‍ക്കാതെ നല്ല സിനിമ ചെയ്യാന്‍ ശ്രമിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്, ഏതെങ്കിലും ഒരു നിരൂപകന്‍ പൊക്കി അടിച്ചാല്‍ ഒരു സിനിമയും ഓടില്ല, ഏതെങ്കിലും ഒരു നിരൂപകന്‍ താഴ്ത്തി കെട്ടിയാല്‍ ഒരു നല്ല സിനിമയും പരാജയപ്പെടുകയും ഇല്ല. പുറത്തിറങ്ങിയ സിനിമയെ ന്യായീകരിച്ച് നാണം കെടാന്‍ നില്‍ക്കുന്നത് കഴിവല്ല കഴിവുകേടാണ്. എല്ലാം തികഞ്ഞവരായി ആരുമില്ല എന്ന് ആദ്യം മനസ്സില്‍ ഉറപ്പിക്കുക. സിനിമയ്ക്ക് ഒരേ ഒരു രാജാവേ ഉള്ളൂ അത് പ്രേക്ഷകനാണ്. അത് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ പഠിപ്പിക്കല്‍.

എന്ന്,വിശ്വസ്തതയോടെ,ആദ്യം പ്രേക്ഷകനും പിന്നെ, ചലച്ചിത്ര പ്രവര്‍ത്തകനുമായ ഞാന്‍ ???? NB. ഓരോ പ്രേക്ഷകന്റെയും വിരല്‍ത്തുമ്പില്‍ അവനവന്റേതായ സ്വന്തം മാധ്യമം ഉള്ള ഈ കാലത്ത് അവന്റെ പണം കൊടുത്ത് കാണുന്ന സിനിമയെ നിരൂപണം ചെയ്യാന്‍ ആരുടെയെങ്കിലും തിട്ടൂരം അനുസരിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തം ആണ്.-എന്നാണ് കെപി വ്യാസന്‍ കുറിച്ചത്.

 

Abin Sunny

Recent Posts

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

2 mins ago

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

3 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

4 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

4 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

4 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

5 hours ago