Film News

കിൽ ബില്ലിന് പ്രചോദനമായത് കമൽ ഹാസൻ സിനിമ ; വെളിപ്പെടുത്തലുമായി ക്വെന്റിൻ ടാരന്റിനോ,വെറുതെയാണോ ഈ മുതലിനെ ഉലക നായകൻ എന്ന് വിളിക്കുന്നതെന്ന് ആരാധകർ

ഹോളിവുഡിലെ പ്രശസ്ത സംവിധായകനാണ് ക്വെന്റിൻ ടാരന്റിനോ.നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകന്റെ മികച്ച സിനിമകളിൽ ഒന്നാണ് കിൽ ബിൽ.

- Advertisement -

ചിത്രത്തിന് ലോകം മുഴുവൻ ആരാധകരുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് സംവിധായകൻ പറഞ്ഞ വിശേഷം കേട്ട് ആവേശം കൊള്ളുകയാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ.

‘കിൽ ബിൽ’ സിനിമയ്ക്ക് പ്രചോദമായത് കമൽഹാസൻ ചിത്രമാണെന്ന സംവിധായകന്റെ വാക്കുകളാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.

സംവിധായകൻ അനുരാഗ് കശ്യാപുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിലാണ് ക്വെന്റിൻ ടാരന്റിനോ 2003-ൽ സംവിധാനം ചെയ്ത ‘കിൽ ബിൽ’ സിനിമയെ കുറിച്ച് പരാമർശിച്ചത്.‌

കിൽ ബില്ലിലെ’ മാംഗ സീക്വൻസ് ഒരു ഇന്ത്യൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ എന്ന് ചോദ്യത്തിനായിരുന്നു ക്വെന്റിൽ ഇക്കാര്യം പറഞ്ഞത്.

‘കിൽ ബിൽ’ നിർമ്മിക്കുന്നതിനിടയിൽ ഒരു ഇന്ത്യൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അത് 2001 നവംബർ 16ന് പുറത്തിറങ്ങിയ കമൽഹാസന്റെ ആളവന്താൻ എന്ന സിനിമയുടെ ഹിന്ദി പതിപ്പായ ‘അഭയ്’ എന്നാണ് സംവിധായകൻ പറഞ്ഞത്.

ഇന്ന് ആളവന്താൻ റിലീസ് ചെയ്തിട്ട് 21 വർഷമാകുകയാണ്. സൈക്കോളജിക്കൽ ത്രില്ലെർ ആയി എത്തിയ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു കമൽ ഹാസൻ എത്തിയത്.

കമൽ ഹാസന്റെ ഒരു റോൾ മനോരോഗിയുടേതായിരുന്നു. കമൽ ഹാസന്റെ തിരക്കഥയിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണ ആയിരുന്നു.

രണ്ട് നായികമാരായിരുന്നു ചിത്രത്തിൽ.മനീഷ കൊയ്‌ലളയും രവീണ ടെൻടെനും.2001 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

9 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

10 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago